Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദിഷ യോഗങ്ങളിൽ ജില്ലതല...

ദിഷ യോഗങ്ങളിൽ ജില്ലതല ഉദ്യോഗസ്ഥർ പങ്കെടുക്കണം -കൊടിക്കുന്നിൽ

text_fields
bookmark_border
ആലപ്പുഴ: കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ൈത്രമാസ അവലോകനത്തിനായുള്ള ദിഷ യോഗങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലയിലെ തലവന്മാർതന്നെ പങ്കെടുക്കണമെന്ന് 'ദിഷ' ചെയർമാൻ കൊടിക്കുന്നിൽ സുരേഷ് എം.പി നിർദേശിച്ചു. താഴെത്തലങ്ങളിലെ ഓഫിസർമാരെ അയക്കുന്നത് ഗൗരവമായി കാണും. പല പദ്ധതികളും നേരിടുന്ന കാലതാമസത്തിന് ഇതൊരു കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ല പ്ലാനിങ് ഹാളിൽ ൈത്രമാസ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കൊടിക്കുന്നിൽ. ആലപ്പുഴ, കുട്ടനാട് ഡിവിഷനുകളിലായി എ.ആർ.ഡബ്ല്യു. എസ്.എസ് പദ്ധതികളെക്കുറിച്ച് സമഗ്ര അവലോകനത്തിന് കലക്ടറുടെ അധ്യക്ഷതയിൽ യോഗം വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ ആകെയുള്ള 2150 അംഗൻവാടികളിൽ സ്വന്തമായി കെട്ടിടമില്ലാത്ത 1006 അംഗൻവാടികൾക്ക് സ്വന്തമായി ഭൂമി കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് ഐ.സി.ഡി.എസ് ഓഫിസർ അറിയിച്ചു. ഇതിൽ 55 അംഗൻവാടികളുടെ കെട്ടിടനിർമാണം നടന്നുവരുന്നു. അഞ്ചെണ്ണത്തി​െൻറ നിർമാണം ഇതിനകം പൂർത്തിയായി. നാലെണ്ണത്തി​െൻറ പണി മുടങ്ങിയിട്ടുണ്ട്. 21 അംഗൻവാടികളുടെ നിർമാണം പുരോഗമിക്കുന്നതായും ഓഫിസർ അറിയിച്ചു. യോഗത്തിൽ ആലപ്പുഴ നഗരസഭ അധ്യക്ഷൻ തോമസ് ജോസഫ്, എ.ഡി.എം ഐ. അബ്ദുൽ സലാം, പ്രോജക്റ്റ് ഡയറക്ടർ കെ.ആർ. ദേവദാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വാഹന പരിശോധനയുടെ മറവില്‍ സ്വകാര്യ ബസ് ഉടമകളെ പീഡിപ്പിക്കുന്നെന്ന് ആലപ്പുഴ: വാഹന പരിശോധന നടത്തുന്നതിനിെട ആലപ്പുഴയിലെ ട്രാഫിക് പൊലീസ് സ്വകാര്യ ബസ് ഉടമകളെയും തൊഴിലാളികളെയും അകാരണമായി പീഡിപ്പിക്കുകയാെണന്ന് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ജില്ല കമ്മിറ്റി ആരോപിച്ചു. പൊലീസ് പീഡനങ്ങള്‍ക്കെതിെര മേലധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും ഫലമൊന്നും ഉണ്ടായിട്ടില്ല. സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ജീവനക്കാരെയും യാത്രക്കാരെയും അസഭ്യം പറഞ്ഞ് പിഴ ഇൗടാക്കുന്നു. പൊലീസ് മേലുദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ട്രാഫിക് െപാലീസി​െൻറ കിരാത നടപടികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും യോഗം ആരോപിച്ചു. നഷ്ടത്തിലോടുന്ന സര്‍വിസുകളുടെ മേല്‍ അനാവശ്യമായ കുറ്റം ചുമത്തി പിഴ പണമായി ഈടാക്കുന്ന നടപടി അവസാനിപ്പിക്കണം. അെല്ലങ്കിൽ സര്‍വിസ് നിര്‍ത്തിെവക്കാനും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡൻറ് പി.ജെ. കുര്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എം. നാസര്‍, ടി.പി. ഷാജിലാല്‍, ബാബു, ബിനുമോന്‍, സത്താര്‍, നവാസ് പാറായില്‍, മുഹമ്മദ് ഷരീഫ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story