Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:26 AM IST Updated On
date_range 27 Jun 2018 11:26 AM ISTമദ്യപിക്കുന്നവരെ അറിഞ്ഞുകൊണ്ട് വിവാഹം കഴിക്കരുത് ^-ആലഞ്ചേരി
text_fieldsbookmark_border
മദ്യപിക്കുന്നവരെ അറിഞ്ഞുകൊണ്ട് വിവാഹം കഴിക്കരുത് -ആലഞ്ചേരി കൊച്ചി: മദ്യപിക്കുന്നവരെ പെൺകുട്ടികൾ അറിഞ്ഞുകൊണ്ട് വിവാഹം കഴിക്കരുതെന്ന് മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ജനനന്മ ആഗ്രഹിക്കുന്നവരെല്ലാം ലഹരിക്കെതിരായ പോരാട്ടത്തിൽ അണിചേരണമെന്നും അദ്ദേഹം പറഞ്ഞു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിെൻറ സംസ്ഥാനതല ആചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യവിരുദ്ധ പോരാട്ടങ്ങൾ സഭ തുടരും. സഭയുടെ ഏറ്റവും േശ്രഷ്ഠമായ േപ്രഷിത പ്രവർത്തനമാണിത്. രാഷ്ട്രീയപ്രസ്ഥാനങ്ങളും മത, സാമൂഹിക, സാംസ്കാരിക സംഘടനകളും സർക്കാറും ലഹരിമുക്ത സമൂഹത്തിനായി പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരുമാസം നീളുന്ന ലഹരിവിരുദ്ധ പരിപാടികളുടെ ഭാഗമായി കൊണ്ടുവന്ന ദീപശിഖയിൽനിന്ന് ഭദ്രദീപം കൊളുത്തി. ഹൈബി ഈഡൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, വരാപ്പുഴ വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, അഡ്വ. ചാർളി പോൾ, പ്രിൻസിപ്പൽ സിസ്റ്റർ നീലിമ, ഫാ. ജോർജ് നേരേവീട്ടിൽ, ഫാ.പോൾ കാരാച്ചിറ, തോമസുകുട്ടി മണക്കുന്നേൽ, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, ആൻറണി ജേക്കബ് ചാവറ, ഷൈബി പാപ്പച്ചൻ, പ്രഫ. കെ.കെ. കൃഷ്ണൻ, സിസ്റ്റർ ആൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story