Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.എസ്​.പി...

ബി.എസ്​.പി അവഗണിക്കാനാവാത്ത ശക്തി ^-ജെ. സുധാകരൻ

text_fields
bookmark_border
ബി.എസ്.പി അവഗണിക്കാനാവാത്ത ശക്തി -ജെ. സുധാകരൻ പിറവം: ദേശീയ രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത ശക്തിയാണ് ബി.എസ്.പിയെന്ന് സംസ്ഥാന പ്രസിഡൻറ് ജെ. സുധാകരൻ പറഞ്ഞു. ബഹുജൻ സമാജ് പാർട്ടി പിറവം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനത്തിൽ െമംബർഷിപ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദലിത്, പിന്നാക്ക, മതന്യൂനപക്ഷ വിഭാഗങ്ങൾ രാഷ്ട്രീയമായി സംഘടിക്കേണ്ടത് ചരിത്രപരമായ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം കൺവീനർ ടി.എം. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.എം. നിയമത്തുല്ല, ഷിബു പാറക്കടവിൽ, റവ. പി.സി. ജോസഫ് പാമ്പാടി എന്നിവർ സംസാരിച്ചു. നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ: ടി.എം. രാജൻ (പ്രസി) വി.എ. അംബുജാക്ഷൻ (ജന.സെക്ര), കെ.കെ. കുഞ്ഞപ്പൻ (ട്രഷ), ടി.സി. സുരേഷ് മണീട്, പി.കെ. ഗോപാലൻ രാമമംഗലം, എൻ.സി. ജോണിക്കുട്ടി എടക്കാട്ടുവയൽ, സി.കെ. ഗോപാലൻ ഇലഞ്ഞി, കെ.വി. ബാബു പാലച്ചുവട്, ടി.എം. ജേക്കബ് മുളക്കുളം, ഷിബുപീറ്റർ പാഴൂർ, എം.കെ. ഗോപിനാഥൻ ചോറ്റാനിക്കര, അഖിൽ ചാക്കോ പിറവം, എം.സി. ശശി എടക്കാട്ടുവയൽ, വിലാസിനി തങ്കപ്പൻ ഉൗരമന, എൻ.ജി. രാജേഷ് കൂത്താട്ടുകുളം, ജോൺസൺ ഉതുപ്പ് തിരുവാങ്കുളം (നിർവാഹക സമിതി).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story