Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇൗ യുവാക്കളുടെ...

ഇൗ യുവാക്കളുടെ മനസ്സിന്​ പത്തരമാറ്റ്​ തിളക്കം

text_fields
bookmark_border
ഹരിപ്പാട്‌: കളഞ്ഞുകിട്ടിയ പണവും സ്വർണവുമടങ്ങിയ ബാഗ് തിരിച്ചേൽപിച്ച് യുവാക്കൾ നാടിന് മാതൃകയായി. കാർത്തികപ്പള്ളി ജങ്ഷന് കിഴക്ക് തൃക്കുന്നപ്പുഴ-മാവേലിക്കര റോഡിൽ കിടന്ന് നങ്ങ്യാർകുളങ്ങര മണ്ണാംപറമ്പിൽ പടീറ്റതിൽ സുഭാഷി​െൻറ മകൻ സുജിത്ത്, മണ്ണാംപറമ്പിൽ തെക്കതിൽ ഷംസുദ്ദീ​െൻറ മകൻ ഷിഹാസ്, ആനന്ദഭവനത്തിൽ ആനന്ദ​െൻറ മകൻ അഭിലാഷ് എന്നിവരാണ് മാതൃകയായത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് നാലര ലക്ഷം രൂപയും 15 പവൻ സ്വർണവുമടങ്ങിയ ബാഗ്‌ കിട്ടിയത്. മൊബൈൽ ഫോൺ, ആധാർ കാർഡ്, പാൻകാർഡ്, ഫോട്ടോകൾ എന്നിവയും ബാഗിലുണ്ടായിരുന്നു. ആധാർ കാർഡിനോടൊപ്പമുണ്ടായിരുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ പള്ളിപ്പാട് അരണപ്പുറം കള്ളുഷാപ്പ് മാനേജർ തൃക്കുന്നപ്പുഴ പുത്തൻപറമ്പിൽ ശിവദാസ​െൻറതാണ് ബാഗെന്ന് മനസ്സിലായി. വിവരമറിഞ്ഞ് കാർത്തികപ്പള്ളി ജംഗ്ഷനിൽ തിരികെയെത്തിയ ശിവദാസനെ ബാഗ് തിരിച്ചേൽപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story