Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:03 AM IST Updated On
date_range 27 Jun 2018 11:03 AM ISTകിഴക്കമ്പലം മേഖലയിൽ കുളമ്പുരോഗം വ്യാപകം; പശുക്കൾ ചത്തുവീഴുന്നു
text_fieldsbookmark_border
കിഴക്കമ്പലം: കുളമ്പുരോഗം വ്യാപകമായ കിഴക്കമ്പലം മേഖലയിൽ പശുക്കൾ ചത്തുവീഴുന്നു. കിഴക്കമ്പലം അങ്ങാടി, പഴങ്ങനാട്, ആശാൻപടി, ഞാറള്ളൂർ, ദയറാപ്പടി, എരുപ്പുംപാറ, എടത്തല പഞ്ചായത്തിലെ എടത്തല, കുഞ്ചാട്ടുകര, പേങ്ങാട്ടുശ്ശേരി എന്നിവിടങ്ങളിലാണ് വ്യാപകമായി കുളമ്പുരോഗം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞദിവസം കുഞ്ചാട്ടുകര പത്തനായത്തിൽ യൂസുഫിെൻറ കറവയുള്ള പശു രോഗം ബാധിച്ച് ചത്തിരുന്നു. വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ കുഴിക്കാട്, വരിക്കോലി മേഖലകളിലും വ്യാപകമായി പശുക്കൾ ഉൾപ്പെടെ മൃഗങ്ങളിൽ കുളമ്പുരോഗം കണ്ടെത്തിയിട്ടുണ്ട്. നിരവധി ക്ഷീരകർഷകർ ഉള്ള പ്രദേശമാണ് കിഴക്കമ്പലം പഞ്ചായത്തിലെ ഭാഗങ്ങൾ. പല വീടുകളിലും രണ്ടും മൂന്നും പശുക്കൾ ഉണ്ട്. പലരും ഇവയുടെ പാൽ വിറ്റാണ് ഉപജീവനം നടത്തുന്നത് എന്നിരിേക്ക, കുളമ്പുരോഗം വ്യാപകമായത് ക്ഷീരകർഷകരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കുളമ്പുരോഗം കണ്ടെത്തിയതോടെ കറവ ഇല്ലാത്ത അവസ്ഥയാണ്. മൃഗസംരക്ഷണ വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നിെല്ലന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. അടുത്തടുത്ത വീടുകളിൽ പശുക്കൾ ഉള്ളതിനാൽ രോഗം പടരുമോ എന്ന ആശങ്കയും ഉണ്ട്. കന്നുകാലി, ആട്, പന്നി തുടങ്ങിയ ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന സാംക്രമിക വൈറസ് ബാധയാണ് കുളമ്പുരോഗം. ഈ രോഗം മൂലം വൻതോതിൽ മരണം ഉണ്ടാകാറുണ്ട്. കറവപ്പശുക്കളിൽ പാൽ നന്നേ കുറയും. ഗർഭം അലസിപ്പോകാനും ഇടയുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ ഭാരം ഗണ്യമായി കുറയുകയും ചെയ്യും. കുളമ്പുരോഗത്തിെൻറ വൈറസ് പലരൂപത്തിലുണ്ട്. അതിനാൽ, ഏതെങ്കിലുമൊരു രൂപത്തിനെതിരെ കുത്തിവെപ്പ് നടത്തിയാലും മറ്റ് രൂപത്തിലുള്ളവ ബാധിച്ചേക്കാം. അതുകൊണ്ടാണ് പ്രതിരോധ കുത്തിവെപ്പ് എടുത്താലും അപൂർവമായി രോഗം കണ്ടുവരുന്നത്. വൈറസുകൾ രോഗം ബാധിച്ചവയുടെ ഉമിനീര്, തോൽ എന്നിവിടങ്ങളിലും അകിടിനെ ബാധിക്കുമ്പോൾ പാലിലും ഉണ്ടാകാറുണ്ട്. രോഗബാധയുള്ള മൃഗങ്ങളുമായും അവയുടെ വിസർജ്യവസ്തുക്കൾ, സ്രവങ്ങൾ, പാൽ, മാംസം മുതലായവയുമായുള്ള സമ്പർക്കവുംമൂലമാണ് രോഗം പകരുന്നത്. രോഗം ബാധിച്ച കാലികൾക്ക് തുടക്കത്തിൽത്തന്നെ നല്ല പനിയുണ്ടാകും. വായിൽനിന്ന് ഉമിനീര് വരുക, തീറ്റയെടുക്കാതിരിക്കുക, നടക്കാൻ വിഷമം, പാൽ കുറയൽ, ഗർഭം അലസൽ തുടങ്ങിയവയും ലക്ഷണങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story