Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറാഡോ ടയേഴ്സ് തുറക്കാൻ...

റാഡോ ടയേഴ്സ് തുറക്കാൻ അണിയറനീക്കം

text_fields
bookmark_border
കോതമംഗലം: പരിസര മലിനീകരണത്തി​െൻറ പേരിൽ നെല്ലിക്കുഴി പഞ്ചായത്ത് പൂട്ടിയ നങ്ങേലിപ്പടിക്കുസമീപം പ്രവർത്തിച്ചിരുന്ന റാഡോ ടയേഴ്സ് തുറക്കാൻ അണിയറയിൽ നീക്കം സജീവം. ലൈസൻസ് പുതുക്കണമെന്ന ആവശ്യവുമായി കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. ടയർ നിർമാണത്തി​െൻറ ഭാഗമായി ജലവും വായുവും മലിനമാക്കപ്പെടുന്നുവെന്ന് വ്യക്തമാക്കി നാട്ടുകാർ കമ്പനിക്കെതിരെ പ്രതിഷേധവുമായിനിൽക്കെ കഴിഞ്ഞ വർഷം വഴിയാത്രക്കാരുടെമേൽ കരിമഴ വർഷിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ കമ്പനി ഉപരോധിക്കുകയും പഞ്ചായത്ത് അധികൃതർ കമ്പനി അടച്ചുപൂട്ടാൻ നിർദേശിക്കുകയുമായിരുന്നു. പൂട്ടിയതോടെ കമ്പനി നഷ്ടത്തിലാണെന്ന് കാണിച്ച് നഷ്ടപരിഹാരംപോലും നൽകാതെ തൊഴിലാളികൾക്ക് പിരിഞ്ഞുപോകാൻ അവസരമൊരുക്കി. പഞ്ചായത്തി​െൻറ നടപടിക്കെതിരെ കമ്പനി അധികൃതർ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. ഇതിനിടയിൽ കമ്പനിക്കെതിരെ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് നാട്ടുകാർ മനുഷ്യാവകാശ കമീഷനെ സമീപിച്ചു. കമ്പനി പൂട്ടി ഒരുവർഷം പിന്നിടുകയും തൊഴിലാളികൾ പിരിഞ്ഞുപോവുകയും ചെയ്ത സാഹചര്യത്തിൽ കമ്പനി തുറന്നുപ്രവർത്തിക്കില്ലെന്ന് നാട്ടുകാർ ആശ്വസിച്ചിരിക്കെയാണ് ലൈസൻസ് പുതുക്കി നൽകണമെന്ന ആവശ്യവുമായി കമ്പനി പഞ്ചായത്തിനെ സമീപിച്ചിരിക്കുന്നത്. റേഷൻകാർഡ് അപേക്ഷ തിരക്ക്; ഹെൽപ് ഡെസ്ക് സ്ഥാപിക്കും കോതമംഗലം: താലൂക്ക് സപ്ലൈ ഓഫിസിൽ റേഷൻകാർഡ് അപേക്ഷയുമായി ബന്ധപ്പെട്ട് തിരക്കനുഭവപ്പെടുന്ന സാഹചര്യത്തിൽ വെൽഫെയർ പാർട്ടി കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി ഹെൽപ് ഡെസ്ക് സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതി​െൻറ ഭാഗമായി വിവിധയിനത്തിലെ പത്തോളം അപേക്ഷഫോറങ്ങൾ ആവശ്യമനുസരിച്ച് സൗജന്യമായി പൂരിപ്പിച്ചുനൽകാൻ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. അപേക്ഷകർക്ക് ഇരിപ്പിടസൗകര്യവും കുടിവെള്ളവും ലഭ്യമാക്കും. രാവിലെ ഒമ്പതിന് തുടങ്ങുന്ന അപേക്ഷ വിതരണം തിരക്കൊഴിയുന്നതുവരെയുണ്ടാകും. യോഗത്തിൽ മണ്ഡലം പ്രസിഡൻറ് ടി.എം. ഇല്യാസ്, സെക്രട്ടറി കെ.എച്ച്. സലീം, വൈസ് പ്രസിഡൻറ് റെജി വാരിക്കാട്ട്, സി.എ. നവാസ്, രമണി കൃഷ്ണൻകുട്ടി, വി.എച്ച്. കാസിം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story