Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴ ലൈവ്​

ആലപ്പുഴ ലൈവ്​

text_fields
bookmark_border
ജീവിതരേഖ *കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ നീലംപേരൂർ ഗ്രാമപഞ്ചായത്തിൽ ഗോവിന്ദപിള്ള-ജാനകിയമ്മയുടെ മകനായി 1909 മാർച്ച് ഒന്നിന് ജനനം *നാട്ടുപള്ളിക്കൂടത്തിലെ ഇട്ടനാശാനിൽനിന്ന് അക്ഷരപഠനം. വാഴപ്പള്ളി, കുറിച്ചി എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം *പഠനകാലത്ത് വീട്ടിൽ ചെറിയ ലൈബ്രറി ഉണ്ടായിരുന്നു. നന്നായി പഠിക്കുകയും ധാരാളം വായിക്കുകയും ചെയ്തു. പുസ്തകവായനയെക്കുറിച്ച് ചെറുകുറിപ്പുകൾ എഴുതി *സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായി. വിവിധ സ്ഥലങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചു *സ്വന്തം നാട്ടിൽ ആദ്യമായി 1926ൽ സ്ഥലവും കെട്ടിടവും നിർമിച്ച് സനാതനധർമ വായനശാല തുടങ്ങി. നീലംപേരൂരിലെ വായനശാലയിലേക്ക് നാട്ടുകാരെ ആകർഷിച്ച് വായനക്കാരാക്കിമാറ്റി *കേരളത്തി​െൻറ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ കാൽനടയായി സഞ്ചരിച്ച് ഗ്രന്ഥശാല പ്രവർത്തനം ശക്തിപ്പെടുത്തി. 4000 ഗ്രന്ഥശാലകൾ സന്ദർശിച്ചു. കേരളീയരോട് 'വായിച്ചു വളരുക' എന്ന് ആഹ്വാനം ചെയ്തു *അമ്പലപ്പുഴയിൽ വായനശാലകളുടെ ഏകോപനത്തിന് കേരള ഗ്രന്ഥശാല സംഘത്തിന് ജന്മമേകി *കേരളത്തിൽ സാക്ഷരതപ്രസ്ഥാനത്തി​െൻറ നെടുംതൂണായി പ്രവർത്തിച്ചു *വയോജന വിദ്യാഭ്യാസത്തിന് കേരള അനൗപചാരിക വിദ്യാഭ്യാസ വികസനസമിതി (കാൻഫെഡ്) രൂപവത്കരിച്ചു. നാട്ടിലുടനീളം വയോജനവിദ്യ കേന്ദ്രം ആരംഭിച്ചു *വായനയും വയോജന വിദ്യാഭ്യാസവും പരിപോഷിപ്പിക്കാൻ നാനൂറിലേറെ ചെറുപുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും പുറത്തിറക്കി പ്രചരിപ്പിച്ചു *അവസാനകാലത്ത് പുതിയ പദ്ധതികളുടെ ഭാഗമായി സൗഹൃദഗ്രാമം രൂപവത്കരിച്ചു. എല്ലാവരും സ്നേഹത്തോടെയും സന്തോഷത്തോടെയും സൗഹൃദത്തോടെയും പരസ്പര ആശ്രയത്തോടെയും ജീവിക്കണമെന്നതായിരുന്നു ലക്ഷ്യം. 10 വീടിന് ഒരാൾ പ്രവർത്തകരാകണമെന്ന നിബന്ധനയോടെ മാതൃക ഗ്രാമങ്ങളാക്കാൻ കാൻഫെഡി​െൻറ നേതൃത്വത്തിൽ 120 ഗ്രാമം ദത്തെടുത്തു *1995 ജൂൺ 30, ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ കാൻഫെഡി​െൻറ 15ാം വാർഷികത്തിനുള്ള ഒരുക്കത്തിനിെട ജൂൺ 15ന് കുളത്തുപ്പുഴയിൽ പോയി. സൗഹൃദഗ്രാമം ചർച്ചകൾ, ഗൃഹസന്ദർശനം, പൊതുയോഗം മുതലായ പരിപാടികൾ കഴിഞ്ഞ് വീട്ടിലെത്തി. പിറ്റേന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടു. പി.എൻ. പണിക്കരുടെ ജീവിതത്തിലാദ്യമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. നാലാംദിവസം ജൂൺ 19ന് വൈകീട്ട് 7.30ന് പി.എൻ. പണിക്കർ എന്ന അക്ഷരക്കിളി പറന്നകന്നു. പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19 വായനദിനമായി ആചരിക്കുന്നത്. അമ്പലപ്പുഴയിൽ സ്മാരകം പി.എൻ. പണിക്കർ അധ്യാപകനായി പ്രവർത്തിച്ചിരുന്ന ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ തെക്ക് ഭാഗത്തുനിന്ന് കിഴക്ക് സർക്കാർ പ്രൈമറി വിദ്യാലയമുണ്ടായിരുന്നു. ആദ്യം ഇത് അറിയപ്പെട്ടിരുന്നത് പെൺപള്ളിക്കൂടം എന്നായിരുന്നു. 1852ൽ രാജഭരണകാലത്താണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. പിന്നീട് അമ്പലപ്പുഴ ഗവ. എൽ.പി സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ 2014ൽ പി.എൻ. പണിക്കർ സ്മാരക ഗവ. എൽ.പി സ്കൂൾ എന്ന് വിദ്യാഭ്യാസ വകുപ്പ് പുനർനാമകരണം ചെയ്തു. ഇതിനുപിന്നിൽ പ്രവർത്തിച്ചത് സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകനും സാക്ഷരത യജ്ഞത്തിൽ മുൻപന്തിയിലുണ്ടായിരുന്ന ആളുമായ കേരള ഗാന്ധിമിഷൻ പ്രസിഡൻറ് അന്തരിച്ച ദേവദത്ത് ജി. പുറക്കാടായിരുന്നു. എഴുത്തും ചിത്രങ്ങളും: നവാസ് അഹമ്മദ് അമ്പലപ്പുഴ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story