Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:23 AM IST Updated On
date_range 23 Jun 2018 11:23 AM ISTകാലടി പഞ്ചായത്ത് സെക്രട്ടറിമാരെ തുടർച്ചയായി സ്ഥലംമാറ്റുന്നു -യു.ഡി.എഫ്
text_fieldsbookmark_border
കാലടി: അഴിമതിക്ക് കൂട്ടുനിൽക്കാത്ത കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ തുടർച്ചയായി സ്ഥലംമാറ്റുകയാെണന്ന് യു.ഡി.എഫ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ രണ്ടര വർഷത്തിൽ ആറ് സെക്രട്ടറിമാരെയാണ് അകാരണമായി മാറ്റിയത്. ഇടതുഭരണം നടക്കുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി അഴിമതിയിൽ മുങ്ങി. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് പണി പൂർത്തിയാക്കിയ കേരളത്തിലെ ഏറ്റവും സൗകര്യമുള്ള പഞ്ചായത്ത് ഓഫിസിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി ഐ.എസ്.ഒ സർട്ടിഫിക്കേഷനുവേണ്ട കാര്യങ്ങൾ ചെയ്തിരുന്നതാണ്. എന്നാൽ, ഒരുനടപടിയും ആയിട്ടില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത ആധുനിക ഫിഷ് മാർക്കറ്റിെൻറയും സ്ഥിതി ദയനീയമാണ്. ആധുനിക അറവുശാലയും തുടങ്ങിയിടത്തുതന്നെ. കാലടിയിലെത്തുന്ന തീർഥാടകർക്കും ടൂറിസ്റ്റുകൾക്കും ഏറെ സഹായകരമാകുന്ന ടൂറിസം പൊലീസ് അസിസ്റ്റിങ് സെൻററിെൻറ ഉദ്ഘാടനംപോലും നടത്തിയില്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ആഭ്യന്തരവകുപ്പിൽനിന്ന് 15 ലക്ഷം മുടക്കി ബസ് സ്റ്റാൻഡിനോട് ചേർന്ന് നിർമിച്ചതാണിത്. ടൗണിലും പരിസരങ്ങളിലും മാലിന്യം കുന്നുകൂടുന്നു. മാലിന്യസംസ്കരണത്തിന് യു.ഡി.എഫ് ഭരണസമിതി കൊണ്ടുവന്ന പദ്ധതി ഉപേക്ഷിച്ചത് മാത്രമല്ല, ഇപ്പോൾ മാലിന്യം ഒഴിവാക്കാനെന്ന പേരിൽ ലക്ഷക്കണക്കിനുരൂപയുടെ പദ്ധതിെവച്ച് സ്വകാര്യവ്യക്തികളുടെ സ്ഥലം നികത്താനാണ് ശ്രമം. മഴക്കാലപൂർവ ശുചീകരണപദ്ധതി വൻ പരാജയമായി. ജില്ല പഞ്ചായത്തിൽനിന്ന് അനുവദിച്ച കൊയ്ത്തുമെതി യന്ത്രം തുരുമ്പെടുത്തു. സ്വകാര്യവ്യക്തികൾക്കുവേണ്ടി തോട് നികത്തി റോഡ് നിർമാണവും നിലം അനധികൃതമായി നികത്തി കെട്ടിടനിർമാണവുമാണ് എൽ.ഡി.എഫ് ഭരണസമിതിയുടെ പ്രവർത്തനം. കേരളത്തിലെ പഞ്ചായത്ത പ്രസിഡൻറുമാരുടെ പ്രസിഡൻറ് എന്ന് എപ്പോഴും പ്രസംഗിച്ചുനടക്കുന്ന കെ. തുളസി ഭരിക്കുന്ന പഞ്ചായത്തിലാണ് സ്ഥിതി എന്നത് ഏറെ പരിതാപകരമാണ്. യു.ഡി.എഫ് പാർലമെൻററി പാർട്ടി അംഗങ്ങളായ അൽഫോൻസ പൗലോസ്, പി.വി. സ്റ്റാർലി, മെർലി ആൻറണി, മിനി ബിജു, സ്മിന ഷൈജു, അജി മണി എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story