Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജലമെട്രോ പൈതൃകത്തിന്...

ജലമെട്രോ പൈതൃകത്തിന് കോട്ടംതട്ടാതെയെന്ന് കെ.എം.ആർ.എൽ

text_fields
bookmark_border
കൊച്ചി: ജലമെട്രോ പദ്ധതി പ്രാവർത്തികമാകുമ്പോൾ ഫോർട്ട്കൊച്ചിയിലെ തനത് പാരമ്പര്യങ്ങൾ ഒരുകോട്ടവും തട്ടാതെ സംരക്ഷിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്(കെ.എം.ആർ.എൽ). ചീനവലകൾ സംരക്ഷിക്കും. ഇവ നീക്കാൻ പദ്ധതിയില്ല. ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ മേഖല നോക്കിയാണ് ജലമെട്രോ ജെട്ടികൾക്ക് സ്ഥലം കണ്ടെത്തിയത്. സംയോജിത ഗതാഗത സംവിധാനത്തിനും ഇക്കാര്യത്തിൽ ഊന്നൽ നൽകി. ഫോർട്ട്കൊച്ചിയുടെ പാരമ്പര്യത്തിനും സാമൂഹികപശ്ചാത്തലത്തിനും കെ.എം.ആർ.എൽ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ജലമെട്രോ ജെട്ടി നിർമാണത്തിന് ഒരുചീനവലപോലും നശിപ്പിക്കപ്പെട്ടിട്ടില്ല. വല സംരക്ഷിക്കാൻ ഒരു ബെർത്തുതന്നെ ഒഴിവാക്കി. േമയ് 10ന് കെ.ജെ. മാക്സി എം.എൽ.എയുടെ സാന്നിധ്യത്തിൽ കെ.എം.ആർ.എൽ ചീനവല ഉടമകളുടെ യോഗം നടത്തിയിരുന്നു. ഫോർട്ട്കൊച്ചി കൗൺസിലർ ഷൈനി മാത്യു പങ്കെടുത്തിരുന്നു. ചീനവലകൾ അതത് സ്ഥലങ്ങളിൽ നിലനിർത്തുമെന്ന് യോഗത്തിൽ ഉറപ്പുനൽകിയിരുന്നെന്നും കെ.എം.ആർ.എൽ അധികൃതർ പറഞ്ഞു. ജെട്ടിയോട് ചേർന്ന് ചീനവലകൾ നിൽക്കുന്നത് വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നാണ് വിലയിരുത്തൽ. നാശം സംഭവിച്ച വലകൾ നവീകരിക്കുന്നതിന് ടൂറിസം വകുപ്പി​െൻറ സഹായത്തോടെ ഒരുകോടി രൂപയും ഇതോടൊപ്പം സർക്കാർ ഫണ്ടും ലഭ്യമാക്കുമെന്ന് എം.എൽ.എയും ഉറപ്പുനൽകിയിരുെന്നന്നും കെ.എം.ആർ.എൽ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story