Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെക്ക്​ കേസ്​: നടൻ...

ചെക്ക്​ കേസ്​: നടൻ റിസബാവ ഹാജരായി; വാറൻറ്​​ പിൻവലിച്ചു

text_fields
bookmark_border
കൊച്ചി: നടൻ റിസബാവയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന ഉത്തരവ് കോടതി പിൻവലിച്ചു. റിസബാവ നേരിട്ട് കോടതിയിൽ ഹാജരായതിനെത്തുടർന്നാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (എൻ.െഎ ആക്ട്) വാറൻറ് തിരിച്ചുവിളിച്ചത്. 2014ൽ എളമക്കര സ്വദേശി സാദിഖിൽനിന്ന് 11 ലക്ഷം രൂപ വാങ്ങിയശേഷം കബളിപ്പിച്ചെന്നാണ് കേസ്. റിസബാവ നൽകിയ ചെക്ക് മടങ്ങിയതിനെത്തുടർന്നാണ് കേസ് നൽകിയത്. പലതവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെത്തുടർന്നാണ് റിസബാവയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ വാറൻറ് പുറപ്പെടുവിച്ചത്. ഇതോടെയാണ് നേരിട്ട് എത്തിയത്. കേസ് ഇൗ മാസം 26ന് വീണ്ടും വാദം കേൾക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story