Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:14 AM IST Updated On
date_range 22 Jun 2018 11:14 AM ISTരോഗശയ്യയിൽ സുദർശനന് ഒരുമോഹം ബാക്കി; ഒരിക്കൽകൂടി കഥ പറയണം
text_fieldsbookmark_border
ആലപ്പുഴ: ഹരിപ്പാട് സുദർശനന് കഥ പറഞ്ഞ് കൊതി തീർന്നിട്ടില്ല. അത്രമേൽ കഥകൾ ആ മനസ്സിൽ നിറഞ്ഞിരിപ്പുണ്ട്. പക്ഷേ ദുർവിധി സുദർശനനെന്ന അനുഗൃഹീത കാഥികനെ രോഗശയ്യയിലാക്കി. മരുന്നിെൻറ മണവും കുത്തിവെപ്പിെൻറ വേദനയും സാമ്പത്തികക്ലേശത്തിെൻറ കയ്പനുഭവവുമായി ഭാര്യയുടെയും വയോധികനായ പിതാവിെൻറയും പരിചരണത്തിൽ തളർന്നുകിടക്കുകയാണ് സുദർശനൻ. ആരോടും സഹായത്തിന് യാചിക്കാൻ മനസ്സ് അനുവദിക്കുന്നില്ല. അധികൃതരുടെ അനുകമ്പ എത്തുമോ? രണ്ട് വൃക്കയും തകരാറിലായതിനെത്തുടർന്ന് വീട്ടിലും ആശുപത്രിയിലുമായി കഴിയുന്ന സുദർശനൻ, ഇപ്പോൾ കലാലോകത്തെ പരിചിതർപോലും ശ്രദ്ധിക്കപ്പെടാത്ത ഒറ്റപ്പെടലിെൻറ ദുരവസ്ഥയിലാണ്. കഥാപ്രസംഗവേദികളിലെ രണ്ടാം തലമുറയിലെ ശ്രദ്ധേയനായ കാഥികനാണ് ഇൗ 57കാരൻ. സി.പി.എമ്മിെൻറ ആദ്യകാല നേതാവും ഇടുക്കി ജില്ല മുൻ ആക്ടിങ് സെക്രട്ടറി ഇടുക്കി വാസുദേവൻ എന്ന കരുവാറ്റ സുദർശന സദനത്തിൽ എൻ. വാസുദേവെൻറയും പരേതയായ ചെല്ലമ്മയുടെയും മകനാണ്. മലബാറിലും തിരുവിതാംകൂറിലും ഒാടിനടന്ന് കഥ പറഞ്ഞ കാലത്തിന് 2014ലാണ് രോഗം വിരാമമിട്ടത്. കലാരംഗത്തെ ഇടതുചേരിയിലെ സഹയാത്രികനായ സുദർശനൻ അപ്രതീക്ഷിതമായി സുഹൃത്തുക്കളുടെ പ്രേരണയാലാണ് കാഥികനായത്. എ.കെ.ജിയുടെ മരണശേഷം അദ്ദേഹത്തിെൻറ പേരിൽ നാട്ടിൽ തുടങ്ങിയ വായനശാലയുടെ ഉദ്ഘാടനത്തിന് സാംബശിവന് എത്താൻ കഴിയാതെവന്നപ്പോൾ സ്നേഹിതരുടെ നിർബന്ധത്താൽ എഴുതി അവതരിപ്പിച്ച റഷ്യൻ കഥയിലായിരുന്നു തുടക്കം. അവതരണമികവും ഭാഷാശുദ്ധിയും കണ്ട പ്രേക്ഷകർ അന്ന് സുദർശനന് 'കുട്ടി സാംബൻ' ബഹുമതിയും നൽകി. ഇൗ രംഗം തനിക്കിണങ്ങുമെന്ന് തിരിച്ചറിഞ്ഞതോടെ സുദർശനൻ വേദികളിൽ സ്ഥിരപ്രതിഷ്ഠനായി. എ.കെ.ജി, ഇ.എം.എസ് എന്നിവരുടെ ജീവിതാസ്പദ കഥകൾ കൂടാതെ നാറാണത്ത് ഭ്രാന്തൻ, സ്നാപകയോഹന്നാൻ, സ്നേഹദൂതൻ, യുഗപുരുഷൻ, ടിപ്പു സുൽത്താൻ, മാക്ബത്ത് എന്നിവയെല്ലാം സുദർശനെൻറ ജനപ്രീതി നേടിയ കഥകളാണ്. നാൽപതോളം കഥകൾ വേദികളിൽ അവതരിപ്പിച്ചു. സംഗീതനാടക അക്കാദമി അംഗം, കഥാപ്രസംഗ അക്കാദമി സെക്രട്ടറി, കാഥികരുടെ സംഘടന ജനറൽ സെക്രട്ടറി, ശാസ്ത്രസാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ ഭാരവാഹിത്വം തുടങ്ങിയ സ്ഥാനങ്ങളിലും ശോഭിച്ചു. കഥാപ്രസംഗ അക്കാദമിയുടെ മുഖപത്രത്തിെൻറ പത്രാധിപരുമായിരുന്നു. കഥാപ്രസംഗം-കല, കഥ പറയുേമ്പാൾ എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. നിരവധി പുരസ്കാരങ്ങളും ലഭിച്ചു. ഭാര്യ: വാസന്തി. ഡോ. ഭാഗ്യശ്രീ, ഭാഗ്യജിത്ത് എന്നിവരാണ് മക്കൾ. ശാരീരിക അവശതക്കിടയിലും ഒരുമോഹം, ഒരിക്കൽകൂടി കഥ പറഞ്ഞ് സദസ്സിന് പ്രിയമാകുന്ന നേരം. അതുണ്ടാകുമെന്ന് സുദർശനൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story