Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകമ്പ്യൂട്ടർ സംവിധാനം...

കമ്പ്യൂട്ടർ സംവിധാനം തകരാറിൽ; വല്ലാർപാടത്ത്​ ചരക്കുനീക്കം അവതാളത്തിൽ

text_fields
bookmark_border
കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ട്രാൻസ്ഷിപ്മ​െൻറ് ടെർമിനലിൽ കസ്റ്റംസി​െൻറ കമ്പ്യൂട്ടർ സംവിധാനം തകരാറിലായതിനെത്തുടർന്ന് മൂന്ന് ദിവസമായി ചരക്കുനീക്കം അവതാളത്തിൽ. വ്യാഴാഴ്ച രാവിലെ തകരാർ പരിഹരിച്ച് ചരക്കുനീക്കം പുനഃസ്ഥാപിച്ചെങ്കിലും വൈകാതെ വീണ്ടും തടസ്സപ്പെട്ടു. ഇപ്പോൾ ചരക്കുനീക്കം ഭാഗികമാണ്. ഇതുമൂലം നൂറുകണക്കിന് കണ്ടെയ്നറുകൾ ടെർമിനലിൽ കെട്ടിക്കിടക്കുകയാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചരക്കുനീക്കം ഏറക്കുറെ പൂർണമായി സ്തംഭിച്ചു. ഇടക്കിടെ കമ്പ്യൂട്ടർ തകരാർ ചരക്കുനീക്കത്തെ ബാധിക്കാറുണ്ടെങ്കിലും ഇത്രയും ഗുരുതരാവസ്ഥ ആദ്യമാണെന്ന് തൊഴിലാളികൾ പറയുന്നു. െഎലൻഡിലെ കസ്റ്റംസ് ഒാഫിസ് വഴി ചരക്കുകളുടെ ക്ലിയറൻസ് പൂർത്തിയാക്കാൻ സൗകര്യം ഒരുക്കിയെങ്കിലും ഇതിന് പ്രായോഗിക പ്രയാസമുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. ചരക്കുനീക്കം മുടങ്ങിയതോടെ കണ്ടെയ്നർ ട്രെയിലർ, ട്രക്ക് ഡ്രൈവർമാരും ക്ലീനർമാരും പ്രതിസന്ധിയിലായി. ആറായിരത്തോളം തൊഴിലാളികളാണ് ഇൗ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്. ദിവസം 1000നും 1500നും ഇടയിൽ കണ്ടെയ്നറുകളുടെ നീക്കം നടക്കാറുള്ള ഇവിടെ ഇപ്പോൾ അഞ്ഞൂറിൽ താഴെ കണ്ടെയ്നറുകളുടെ നീക്കമേ നടക്കുന്നുള്ളൂ. ചരക്കുനീക്കം സ്തംഭിച്ചതുവഴി വൻ സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുണ്ട്. ഒരു കണ്ടെയ്നറി​െൻറ നടപടികൾ പൂർത്തിയായിക്കിട്ടാൻ ആറും എട്ടും മണിക്കൂർ വേണ്ടിവരുന്ന അവസ്ഥയാണ്. അതേസമയം, തകരാർ പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story