Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകമ്പനി ഉടമയെത്തേടി...

കമ്പനി ഉടമയെത്തേടി മഫ്​തിയിൽ പൊലീസ്​; നാട്ടുകാർ ഇടപെട്ടതോടെ ​ൈകയാങ്കളിയായി

text_fields
bookmark_border
കോലഞ്ചേരി: സ്വകാര്യ കമ്പനി ഉടമയെ അറസ്റ്റ് ചെയ്യാൻ മഫ്തിയിലെത്തിയ പുതുച്ചേരി പൊലീസിനെ നാട്ടുകാർ തടഞ്ഞത് ൈകയാങ്കളിയിൽ കലാശിച്ചു. തിരുവാണിയൂർ വണ്ടിപ്പേട്ടയിൽ വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. വണ്ടിപ്പേട്ടയിൽ മെട്രിക് വേയ്സ് എന്ന സ്ഥാപനം നടത്തുന്ന ബിനു സി. മാത്യുവിനെ തേടിയാണ് ടെമ്പോ ട്രാവലറിൽ സംഘമെത്തിയത്. ബലം പ്രയോഗിച്ച് ഇദ്ദേഹത്തെ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചത് നാട്ടുകാരും കമ്പനി ജീവനക്കാരും ചേർന്ന് തടയുകയായിരുന്നു. സംഘം പ്രതിരോധിച്ചതോടെ കൈയാങ്കളിയായി. ഇതിനിടെ, ഇവർ വന്ന വാഹനത്തി​െൻറ ഗ്ലാസും തകർന്നു. ലോക്കൽ പൊലീസിനെ അറിയിക്കാതെയും പൊലീസാണെന്ന രേഖ കാണിക്കാതെയുമാണ് ഇവർ സ്ഥലത്തെത്തിയത്. ഇതുമൂലം ക്വട്ടേഷൻ -ഗുണ്ട സംഘമാണെന്ന ധാരണയിലാണ് നാട്ടുകാർ ഇടപെട്ടത്. സംഭവമറിഞ്ഞ് പുത്തൻകുരിശ് പൊലീസ് സ്ഥലത്തെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ പുതുച്ചേരി പൊലീസാണെന്ന് വ്യക്തമായത്. തുടർന്ന് ഇവരെ കടയിരുപ്പ് സർക്കാർ ആശുപത്രിയിലെത്തിച്ചു. സ്ഥാപന നടത്തിപ്പുകാരനെതിരെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പുതുച്ചേരിയിൽ കേസുണ്ടെന്നും ഇതിനാൽ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാനാണ് സംഘമെത്തിയതെന്നും പുത്തൻകുരിശ് സി.ഐ സാജൻ സേവ്യർ പറഞ്ഞു. എന്നാൽ, ലോക്കൽ സ്റ്റേഷനിൽ അറിയിച്ചില്ല. അതേസമയം, സംഭവങ്ങളുമായി ബന്ധപ്പെട്ട് പുതുച്ചേരിയിൽ നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയിൽ സ്ഥാപന നടത്തിപ്പുകാരനും കണ്ടാലറിയാവുന്നവർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story