Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴ കുടിവെള്ള...

ആലപ്പുഴ കുടിവെള്ള പദ്ധതി വഴി മലിനജല വിതരണം

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള വിതരണ പദ്ധതി ജനങ്ങൾക്ക് ഗുണകരമാകുന്നില്ലെന്ന ആക്ഷേപം വീണ്ടും ശക്തമാകുന്നു. ജലം വേണ്ടവിധം ശുദ്ധീകരിക്കാതെയാണ് വിതരണം ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു. വെള്ളം ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്. കഴിഞ്ഞദിവസം വലിയമരം വാർഡിൽ ലഭിച്ച ജലത്തിൽ വൻതോതിൽ മാലിന്യങ്ങൾ കണ്ടിരുന്നു. ഇത് പകർച്ചവ്യാധിക്ക് കാരണമാകുമെന്നും ആശങ്കയുണ്ട്. പദ്ധതി അേമ്പ പരാജയമാണെന്ന് മുമ്പും ആക്ഷേപം ഉയർന്നിരുന്നു. തുടരെയുള്ള ജലവിതരണ പൈപ്പ് പൊട്ടലും കുടിവെള്ള വിതരണം മുടങ്ങുന്നതും പദ്ധതിയുടെ തുടക്കകാലം മുതലുള്ള പാളിച്ചകളാണ്. കേന്ദ്രപദ്ധതിയായ അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ െഡവലപ്മ​െൻറ് സ്കീം ഫോര്‍ സ്മാള്‍ ആന്‍ഡ് മീഡിയം ടൗണ്‍സ് (യു.ഐ.ഡി.എസ്.എസ്.എം.ടി) പദ്ധതിക്കുകീഴിലാണ് ആലപ്പുഴ പദ്ധതി. 99.98 കോടിയായിരുന്നു അടങ്കല്‍. പിന്നീട് കേന്ദ്രസര്‍ക്കാറി​െൻറതന്നെ സമഗ്ര ഗ്രാമീണ കുടിവെള്ള പദ്ധതി (ആക്സലറേറ്റഡ് റൂറല്‍ വാട്ടര്‍ പ്രോജക്ട്) ആലപ്പുഴ പദ്ധതിയുമായി സംയോജിപ്പിച്ച് അമ്പലപ്പുഴ താലൂക്കിൽപെടുന്ന എട്ട് പഞ്ചായത്തിനുകൂടി ബാധകമാക്കി. 69.53 കോടിയായിരുന്നു ഇതി​െൻറ അടങ്കല്‍. പിന്നീട് രണ്ട് പദ്ധതിയുടെയും തുക വര്‍ധിപ്പിച്ചു. എന്നാൽ, ഇത്രയും തുക മുടക്കിയിട്ടും പദ്ധതിയുടെ പ്രയോജനം ലഭിക്കാതെ പോകുന്നത് ആലപ്പുഴക്ക് തീരാനഷ്ടമാണ്. വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ കുടിവെള്ളക്ഷാമം നേരിടുമ്പോഴും ജനങ്ങളുടെ ഏക പ്രതീക്ഷ ആലപ്പുഴ കുടിവെള്ള പദ്ധതിയായിരുന്നു. ഈ സ്വപ്നമാണ് തകർന്നത്. എന്നാൽ, പദ്ധതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യരുതെന്നാണ് ഇതുസംബന്ധിച്ച് അധികൃതരുടെ നിലപാട്. പഴയ പൈപ്പുകളിലൂടെ വെള്ളം ശക്തമായി പ്രവഹിക്കുമ്പോൾ അതിലുണ്ടാകുന്ന അഴുക്കുകളാണ് പ്രശ്നമെന്നാണ് ഇവർ പറയുന്നത്. അമൃത് പദ്ധതിയിൽെപടുത്തി വിതരണ ശൃംഖല മാറ്റുന്ന നടപടി പുരോഗമിക്കുകയാണെന്നും അതിനുശേഷം എല്ലാം ശരിയാകുമെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ, ശുദ്ധീകരണ പ്ലാൻറി​െൻറ തകരാറാണ് പ്രശ്നത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ജോബ് ഫെയർ; രജിസ്റ്റർ ചെയ്യാം ആലപ്പുഴ: പുറക്കാട് ഗവ. ഐ.ടി.ഐയിൽനിന്ന് മുൻവർഷങ്ങളിൽ പാസായവർക്കും ഇപ്പോൾ പരീക്ഷ എഴുതിയിരിക്കുന്നതുമായ െട്രയിനികൾക്ക് ജോബ് ഫെയർ -2017 രജിസ്‌റ്റർ ചെയ്യാം. (wwwitdjobfair.in). സ്ഥാപനത്തിൽ രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാണ്. ഫോൺ: 0477--2298118.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story