Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:17 AM IST Updated On
date_range 21 Jun 2018 11:17 AM ISTശുദ്ധസംഗീതത്തിെൻറ വഴിയിൽ ശാന്തിലാലിെൻറ യാത്രക്ക് അരനൂറ്റാണ്ട്
text_fieldsbookmark_border
ആലപ്പുഴ: ശുദ്ധസംഗീതത്തെ പ്രാണവായുവിനെപോലെ കരുതുന്ന സംഗീതജ്ഞൻ ആ വഴിയിലൂടെ യാത്ര തുടങ്ങിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടു. ആലപ്പുഴ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും സൈക്കിളിൽ യാത്രചെയ്ത് സംഗീതം പഠിപ്പിക്കാൻ വിശ്രമമില്ലാതെയുള്ള യാത്ര. ആര്യാട് ശാന്തിലാൽ എന്ന വടക്കേ ആര്യാട് കല്ലുങ്കൽ വീട്ടിൽ ശാന്തിലാൽ എന്ന 64കാരന് പ്രശസ്തിക്കായുള്ള ചെപ്പടിവിദ്യകളൊന്നും വശമില്ല. എങ്കിലും തന്നെ അറിയാവുന്നവർ ഏറെയുെണ്ടന്നത് ആശ്വാസം. സമൂഹത്തിെൻറ ബഹളങ്ങളിൽ പെടാതെ ഒതുങ്ങിപ്പോകുന്ന ഇദ്ദേഹത്തിന് ചില മേഖലകളിൽ ഇന്നും അനിഷേധ്യ സ്ഥാനമുെണ്ടന്നത് അദ്ദേഹത്തിെൻറ അറിവിെൻറ ആഴം വിളിച്ചോതുന്നതിെൻറ തെളിവാണ്. സർക്കാറിെൻറയും സംഗീതനാടക അക്കാദമിയുടെയും അംഗീകാരത്തോടെ സംഗീത വിദ്യാലയം നടത്തുന്ന ശാന്തിലാൽ ഇതിനകം ആയിരത്തോളം കുട്ടികൾക്ക് അറിവ് പകർന്നുനൽകിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടായി വിവിധ കലോത്സവങ്ങളിലെ സ്ഥിരം വിധികർത്താവാണ്. അതിൽ സംസ്ഥാന സ്കൂൾ കേലാത്സവവും സർവകലാശാല കലോത്സവവും സംസ്ഥാനതല അധ്യാപക കലാമത്സരവും സ്പെഷൽ സ്കൂൾ കലോത്സവവും കേരളോത്സവവും ഉൾപ്പെടും. ഏറ്റവും നല്ല വിധികർത്താവിനുള്ള സംസ്ഥാന സർക്കാറിെൻറ ബഹുമതിയും ലഭിച്ചു. കലോത്സവത്തിലെ വിധികർത്താവിെൻറ വിജ്ഞാനം പരിഗണിച്ച് കോഴിക്കോട് സ്കൂൾ ടീം ആദരവും നൽകി. ബംഗാളിൽ നടന്ന ദേശഭക്തിഗാന ദേശീയ ശിൽപശാലയിൽ കേരളത്തെ പ്രതിനിധാനംചെയ്യാനും അവസരം ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിലും ലളിതസംഗീതത്തിലുമുള്ള ജ്ഞാനമഹിമയാണ് ശാന്തിലാലിനെ ഇത്തരത്തിെല വേദികളിലെത്തിച്ചത്. പഴയ ഗാനങ്ങൾ കോർത്തിണക്കിയുള്ള അമൃത ഗാനാമൃതം പരിപാടിയും അവതരിപ്പിച്ചുവരുന്നു. ആകാശവാണിയിലും സാന്നിധ്യം പലപ്പോഴായി ഉണ്ട്. കുടുംബത്തിെൻറ സംഗീതപാരമ്പര്യമാണ് ശാന്തിലാലിനെ ഇൗ രംഗത്ത് എത്തിച്ചത്. 10ാം വയസ്സിൽ കോമളപുരം സ്പിന്നിങ് മില്ലിെൻറ ഉദ്ഘാടന ചടങ്ങിൽ പ്രാർഥന ഗാനാലാപനമായിരുന്നു െപാതുവേദിയിലെ തുടക്കം. ദക്ഷിണാമൂർത്തി, യേശുദാസ്, എം.കെ. അർജുനൻ, വിദ്യാധരൻ മാസ്റ്റർ, കലവൂർ ബാലൻ, പുതിയകാവ് ഗോവിന്ദൻകുട്ടി തുടങ്ങിയവരുമായുള്ള ഗാഢബന്ധവും ശാന്തിലാലിന് തുണയായി. പിതാവ് കെ.ആർ. രാമകൃഷ്ണെൻറയും മാതാവ് സൗദാമിനിയുടെയും പ്രേരണക്കൊപ്പം മാതുലൻ രമേശൻ ഭാഗവതരുടെ ശിക്ഷണവും തനിക്ക് ഇൗ രംഗത്ത് ഏറെ സഹായകമായെന്ന് ശാന്തിലാൽ പറയുന്നു. ഭാര്യ സുജാതയുടെയും മക്കളായ മഞ്ജു, അഭിജിത് ലാൽ എന്നിവരുടെയും പ്രോത്സാഹനവും ഉണ്ട്. സഹോദരൻ ആലപ്പുഴ ജയറാമിനും സംഗീതത്തിൽ വ്യുൽപത്തി ഏറെയുണ്ട്. താൻ വിശ്വസിക്കുന്ന സംഗീത പാരമ്പര്യത്തിൽനിന്ന് വ്യതിചലിക്കാൻ കഴിയില്ല. അതിനാൽ ഇന്നത്തെ ആർഭാട സംഗീതത്തിെൻറ കാപട്യങ്ങളിൽ തനിക്ക് സ്ഥാനവുമില്ല. ലളിതജീവിതത്തിെൻറ വഴിയാണ് ഏറെ ഇഷ്ടം. അതൊരു സംസ്കാരവുമാണ് -ശാന്തിലാൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story