Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവർഷങ്ങളുടെ...

വർഷങ്ങളുടെ കാത്തിരിപ്പിന് അറുതി; പുത്തൻവേലിക്കര സ്​റ്റേഷൻ കടവ് പാലം ഉദ്ഘാടനം ഞായറാഴ്ച

text_fields
bookmark_border
പറവൂർ: പുതുതായി നിർമിച്ച പുത്തൻവേലിക്കര സ്റ്റേഷൻ കടവ് പാലം ഞായറാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കും. രാവിലെ 9.30ന് പൊതുമരാമത്ത്‌ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. വി.ഡി. സതീശൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പല കാരണങ്ങളാൽ നിർമാണം തടസ്സപ്പെട്ട പുത്തൻവേലിക്കര സ്റ്റേഷൻകടവ് പാലം ആറുവർഷത്തിനുശേഷമാണ് യാഥാർഥ്യമായത്. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം പാലം പണി പൂർത്തിയായിട്ടും ഗതാഗതത്തിന് തുറന്നു കൊടുക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. രണ്ടുമാസം മുമ്പ് പാലം പണി പൂർത്തിയായി. പെയിൻറിങ് ഉൾപ്പെടെ മറ്റ് പണികളും കഴിഞ്ഞ് ഉദ്ഘാടനം കാത്തിരിക്കുകയായിരുന്നു. മന്ത്രിസഭ വാർഷികത്തോടനുബന്ധിച്ച് ഉദ്ഘാടനം ഉണ്ടാകുമെന്ന് പ്രചാരണം ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. പാലം ഉയർന്നുനിൽക്കുമ്പോഴും ബോട്ട് സർവിസ് വഴിയാണ് ജനം അക്കരെയിക്കരെ കടക്കുന്നത്. പാലം പണി പൂർത്തിയായതോടെ മാളവന ഫെറി സർവിസ് നിർത്തിയത് യാത്ര ദുസ്സഹമാക്കി. പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാത്തതിൽ ജനങ്ങളിൽനിന്ന് വിമർശനം ഉണ്ടായി. ബി.ജെ.പി പ്രതിഷേധ സൂചകമായി ജനകീയ ഉദ്ഘാടനം നടത്തുകവരെ ഉണ്ടായി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറി​െൻറ കാലത്ത് ശിലാസ്ഥാപനം നടത്തിയ പാലത്തി​െൻറ പണി 2012 േമയിലാണ് ആരംഭിച്ചത്. ഇടക്ക് കരാറുകാരൻ പണി ഉപേക്ഷിച്ചുപോയി. പിന്നീട് പല സങ്കീർണപ്രശ്നങ്ങളും തരണം ചെയ്ത് മന്ത്രിസഭ തീരുമാനപ്രകാരമാണ് പണി പുനരാരംഭിച്ചത് . കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡവലപ്മ​െൻറ് കോർപറേഷനായിരുന്നു നിർമാണ ചുമതല . 11 സ്പാനുകളിലായി 326 മീറ്റർ നീളത്തിലും നടപ്പാത അടക്കം പത്തര മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചത്. വേലിയേറ്റ സമയത്തും ബോട്ടുകൾക്ക് കടന്നുപോകാൻ ആവശ്യമായ ഉയരവുമുണ്ട്. 23 കോടിയോളം രൂപയാണ് നിർമാണച്ചെലവ്. എറണാകുളം, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന സുപ്രധാന പാലമാണിത്. കൊച്ചിയിൽനിന്ന് പറവൂർ വഴി പാലത്തിലൂടെ പുത്തൻവേലിക്കര , പൊയ്യ, മാള, ആളൂർ, കൊടകര, ഇരിഞ്ഞാലക്കുട, ചാലക്കുടി ഭാഗങ്ങളിലേക്ക് എളുപ്പം എത്താം. പറവൂരിൽനിന്ന് ഒറ്റപ്പെട്ടുകിടക്കുന്ന പുത്തൻവേലിക്കര പഞ്ചായത്തിന് പാലം പുതുജീവൻ നൽകും. നിലവിൽ 16 കിലോമീറ്റർ സഞ്ചരിച്ച് ചാലാക്ക, മാഞ്ഞാലി വഴിയാണ് പുത്തൻവേലിക്കരക്കാർ പറവൂരിലെത്തുന്നത്. പാലം തുറക്കുന്നതോടെ ഇത് ആറര കിലോമീറ്ററാകും. വിദ്യാഭ്യാസ പുരസ്കാര വിതരണം പറവൂർ: മന്നം സർവിസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്ക് നൽകുന്ന വിദ്യാഭ്യാസ പുരസ്കാര വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് ടി.എ. ബഷീർ അധ്യക്ഷത വഹിച്ചു. പ്ലസ് ടു വിദ്യാർഥികൾക്കുള്ള അവാർഡുകൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് രമ ശിവശങ്കരൻ വിതരണം ചെയ്തു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ശാന്ത, അംഗങ്ങളായ പി.എൻ. സന്തോഷ്, സി.കെ. അനിൽകുമാർ, സി.എം. രാജു, വിജയലക്ഷ്മി വിൽസൺ, കെ.കെ. സുനിൽ ദത്ത്, പി.കെ. ശേഖരൻ, രാജേശ്വരി ഉണ്ണികൃഷ്ണൻ, മിനി ശിവൻ, തിലോത്തമ ശിവൻ, സെക്രട്ടറി ഇൻ- ചാർജ് എം.എൻ. കുമുദ, ടി.എസ്. ദേവദാസ് എന്നിവർ സംസാരിച്ചു. വസ്തു ഇടപാട് അഴിമതി: നഗരസഭ ഓഫിസിന് മുന്നിൽ പി.കെ.എസ് പ്രതിഷേധം പറവൂർ: പട്ടികജാതി വിഭാഗങ്ങൾക്ക് വ്യവസായ പാർക്ക് ആരംഭിക്കുന്നതിന് ഭൂമി വാങ്ങിയതിൽ ക്രമക്കേട് നടത്തിയ യു.ഡി.എഫ് കൗൺസിലി​െൻറ നടപടിയിൽ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമസമിതി ഏരിയ കമ്മിറ്റി നഗരസഭ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ലക്ഷങ്ങളുടെ അഴിമതി നടന്നതായി തെളിയിക്കുന്ന ഒാഡിറ്റ് റിപ്പോർട്ട് ഭരണപക്ഷം പൂഴ്ത്തിെവച്ചത് കൗൺസിൽ യോഗങ്ങളിൽ വിവാദത്തിനും സമരങ്ങൾക്കും വഴിവെച്ചിരുന്നു. പറവൂർ വില്ലേജിൽ 31 സ​െൻറ് സ്ഥലമാണ് നഗരസഭ പട്ടികജാതി വിഭാഗങ്ങൾക്കായി വാങ്ങിയത്. ഭൂമിയുടെ മൂല്യെത്തക്കാൾ സ​െൻറിന് 29,000 രൂപ കൂടുതൽ വില കാണിച്ചാണ് കച്ചവട രേഖകൾ. ഇതിൽ തഹസിൽദാറുടെ റിപ്പോർട്ട് പ്രകാരം അഞ്ച് സെേൻറാളം തോടും പുഴ പുറമ്പോക്കുമായി ക്രമവത്കരിച്ചിട്ടുള്ളതാണ്. ഭൂമിയിലേക്ക് പ്രവേശിക്കാൻ വഴിയില്ല. മൂന്നുവശവും തോടും ചതുപ്പും ചുറ്റപ്പെട്ട വഴിസൗകര്യവുമില്ലാത്ത, നിർമാണത്തിന് അനുയോജ്യമല്ലാത്ത ഭൂമിയാണ് പട്ടികജാതി വിഭാഗ വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയതെന്നും സമരക്കാർ ആരോപിക്കുന്നു. അജിത്കുമാർ ഗോതുരുത്ത് അധ്യക്ഷത വഹിച്ചു. കെ.എ. വിദ്യാനന്ദൻ, കെ. ബി. സോമശേഖരൻ, എ .എ. പവിത്രൻ, എ.എസ്. ദിനേശൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story