Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായന വാരാഘോഷം

വായന വാരാഘോഷം

text_fields
bookmark_border
പല്ലന: വായന വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം പല്ലന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹാരിസ് അണ്ടോളിൽ ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥിയും കവിയുമായ പ്രസന്നൻ തൃക്കുന്നപ്പുഴ, ജബീർ പാനൂർ തുടങ്ങിയവർ കവിതകൾ ആലപിച്ചു. കവിയും നാടകപ്രവർത്തകനുമായ അലിയാർ എം. മാക്കിയിൽ കവിത-നാടക ശിൽപശാലക്ക് നേതൃത്വം നൽകി. ആദ്യ പുസ്തകം നിക്ഷേപിച്ച് ഹെഡ്മാസ്റ്റർ എച്ച്. അബ്്ദുൽ ഖാദർ കുഞ്ഞ് പുസ്തകത്തൊട്ടിൽ ഉദ്ഘാടനം ചെയ്തു. വായനമത്സരം, അമ്മ വായന, പുസ്തകത്തൊട്ടിൽ, പുസ്തകത്താലം, അക്ഷരമരം തുടങ്ങിയ വിവിധ പരിപാടികൾ വാരാഘോഷത്തി​െൻറ ഭാഗമായി നടന്നു. അധ്യാപകരായ സുനിതകുമാരി, എസ്.രേഖ , മിനി തങ്കച്ചി, ശ്രീലേഖ, ഷൈനി, എസ്. രാജേന്ദ്രൻ, ബി.റാണി , സുധ എസ്. തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story