Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെള്ളക്കെട്ട്​...

വെള്ളക്കെട്ട്​ ദുരിതംപേറി ദിവാകര​െൻറ കുടുംബം

text_fields
bookmark_border
ആറാട്ടുപുഴ: തൃക്കുന്നപ്പുഴ പഞ്ചായത്തിൽ പല്ലന മഹാകവി കുമാരനാശാൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിന് പിന്നിൽ താമസിക്കുന്ന കണ്ണൻ ഭവനത്തിൽ ദിവാകര​െൻറ കുടുംബം മഴക്കാലമായതോടെ ദുരിതത്തിലായി. വീടിന് ചുറ്റും കെട്ടിനിൽക്കുന്ന വെള്ളമാണ് ഇവരുടെ ജീവിതം ദുരിതപൂർണമാക്കുന്നത്. നിരവധി പരാതി നൽകിയിട്ടും റവന്യൂ അധികൃതർ കണ്ടഭാവം നടിച്ചിട്ടില്ല. വെള്ളം ഒഴുകിപ്പോയിരുന്ന നീർച്ചാലുകൾ അടുത്ത കാലംവെരയും ഉണ്ടായിരുന്നു. സമീപവാസിയായ ഭൂവുടമ ചാലുകൾ നികത്തിയതാണ് വെള്ളക്കെട്ടിന് കാരണം. ഇതുമൂലം ഒട്ടേറെ കുടുംബങ്ങളാണ് ദുരിതം അനിഭവിക്കുന്നത്. ചെറിയൊരു മഴ പെയ്താൽ മതി ദിവാകര​െൻറയും സമീപ വാസികളുെടയും വീട്ടുമുറ്റത്ത് വെള്ളം നിറയും. നൂറൂകണക്കിന് കുട്ടികൾ പഠിക്കുന്ന തൊട്ടടുത്ത സ്കൂളിലെ ശൗചാലയങ്ങളിൽനിന്നുള്ള മലിനജലമടക്കം മാലിന്യം വീട്ടുമുറ്റത്ത് ഒഴുകിയെത്തുന്നുണ്ടെന്ന് ദിവാകരൻ പറയുന്നു. സെപ്റ്റിക് ടാങ്കുകൾ നിറെഞ്ഞാഴുകുന്നു. വീടിന് പുറത്തിറങ്ങാൻ കഴിയുന്നില്ല. പകർച്ചവ്യാധികളും ത്വഗ്രോഗങ്ങളും വിട്ടുമാറുന്നില്ലെന്നും ദിവാകരൻ റവന്യൂ അധികാരികൾക്ക് നൽകിയ പരാതിയിൽ പറയുന്നു. വെള്ളം വീട്ടിൽ കയറിയതിനാൽ തൊട്ടടുത്ത വീട്ടിൽ വാടകക്ക് താമസിച്ചവർ ഒഴിഞ്ഞുപോയി. 20 വർഷംമുമ്പ് സർക്കാർ അനുവദിച്ചുനൽകിയ ഭൂമിയാണിത്. മാറിത്താമസിക്കാൻപോലും ഒരിടമില്ല. ആർ.ഡി.ഒ അടക്കമുള്ള റവന്യൂ അധികാരികൾക്ക് പരാതി നൽകിയെങ്കിലും പരിഗണിച്ചില്ലെന്ന് ദിവാകരൻ ആരോപിക്കുന്നു. പ്രശ്നത്തിന് ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ വില്ലേജ് ഒാഫിസ് പടിക്കൽ കുടുംബവും സമരം തുടങ്ങുമെന്ന് ദിവാകരൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story