Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'മാധ്യമം' വെർച്വൽ...

'മാധ്യമം' വെർച്വൽ ഷൂട്ടൗട്ട് മത്സരം: ഇന്ന്​ കിക്കോഫ്​

text_fields
bookmark_border
കൊച്ചി: ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് 'മാധ്യമം' സംഘടിപ്പിക്കുന്ന സോക്കർ കാർണിവൽ വെർച്വൽ ഷൂട്ടൗട്ട് മത്സരത്തിന് ബുധനാഴ്ച കിക്കോഫ്. വൈകീട്ട് 3.30ന് ഇടപ്പള്ളി ലുലുമാളിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് കിക്കോഫ് നിർവഹിക്കും. ഇന്ത്യയുടെ മുൻ ഫുട്ബാൾ താരം സി.സി. ജേക്കബ് മുഖ്യാതിഥിയാകും. കള്ളിയത്ത് ടി.എം.ടി എക്സിക്യൂട്ടിവ് ഡയറക്ടർ ദിർഷ മുഹമ്മദ് കള്ളിയത്ത്, എയർ ഇന്ത്യ എക്സ്പ്രസ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് ചീഫ് പി.ജി. പ്രഗീഷ്, ലാവൻറിന െഎ.ടി. സൊലൂഷൻസ് ഡയറക്ടർ എസ്. സജികുമാർ, ലുലുമാൾ മീഡിയ കോഒാഡിനേറ്റർ എൻ.ബി. സ്വരാജ് തുടങ്ങിയവർ പെങ്കടുക്കും. ലുലുമാൾ, കള്ളിയത്ത് ടി.എം.ടി, എയർ ഇന്ത്യ എക്സ്പ്രസ്, ലാവൻറിന ഐ.ടി സൊലൂഷൻസ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി. ആർക്കും പെങ്കടുക്കാവുന്ന വെർച്വൽ ഷൂട്ടൗട്ട് മത്സരം ലോകകപ്പ് മത്സരങ്ങൾ കഴിയുംവരെ തുടരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story