Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായന വാരാചരണം

വായന വാരാചരണം

text_fields
bookmark_border
അമ്പലപ്പുഴ: പി.കെ മെമ്മോറിയൽ ഗ്രന്ഥശാല, പി.എൻ. പണിക്കർ സ്മാരക ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലതല ഉദ്ഘാടനം അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. വേണുലാൽ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡൻറ് എം. നാജ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ എ.ഇ.ഒ ദീപ റോസ്, ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവ് എച്ച്. സുബേർ, സ്കൂളിലെ അധ്യാപിക മിനി എന്നിവരെ ആദരിച്ചു. എച്ച്.എം ആശ പി. പൈ, ഗ്രാമപഞ്ചായത്ത് അംഗം സുഷമ രാജീവ്, രജികുമാർ, പ്രതാപൻ, എൻ.എസ്. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പരിപാടികളും നടന്നു. കിച്ചൻ പോളിഹൗസ് പദ്ധതി ആരംഭിച്ചു അമ്പലപ്പുഴ: പച്ചക്കറി കൃഷിവികസന പരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് നടപ്പാക്കുന്ന കിച്ചൻ പോളിഹൗസ് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻറ്‌ ജി. വേണുലാൽ ഉദ്ഘാടനം ചെയ്തു. ഒരു വീട്ടിലേക്കുള്ള മുഴുവൻ പച്ചക്കറിയും മിനി പോളി ഹൗസിൽ ഉൽപാദിപ്പിക്കാൻ കഴിയും. ഋതുഭേദമന്യേ വർഷം മുഴുവൻ ഉൽപാദിപ്പിക്കാൻ കഴിയുമെന്നതാണ് പ്രധാന നേട്ടം. അമ്പലപ്പുഴ കൃഷിഭവ​െൻറ കീഴിൽ പ്രവർത്തിക്കുന്ന കൃപ, തളിർ നഴ്സറികളാണ്പദ്ധതിക്കാവശ്യമായ തൈകൾ ഉൽപാദിപ്പിച്ചത്‌. വിവിധ വായനശാലകൾ, സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ ഓണത്തിന് ഒരുമുറം പച്ചക്കറികൃഷി പദ്ധതി ആരംഭിച്ചു. പഞ്ചായത്ത് അംഗം ആർ. ശ്രീകമാർ അധ്യക്ഷത വഹിച്ചു. കൃഷി െഡപ്യൂട്ടി ഡയറക്ടർ ഏലിയാമ്മ, അമ്പലപ്പുഴ കൃഷി അസി. ഡയറക്ടർ ഷേർലി ജോസ്, കൃഷി ഓഫിസർ എച്ച്. ഷബീന, ഗ്രാമ പഞ്ചായത്ത് അംഗം രമാദേവി, കാർഷിക വികസന സമിതിയംഗങ്ങൾ, കൃഷി അസിസ്റ്റൻറുമാരായ ചിഞ്ചു, കുക്കു, പച്ചക്കറി ക്ലസ്റ്റർ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story