Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആവേശം, ആഘോഷം;...

ആവേശം, ആഘോഷം; മെട്രോയുടെ സൗജന്യ യാത്ര

text_fields
bookmark_border
കൊച്ചി: ഒന്നാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ ഒരുക്കിയ സൗജന്യ യാത്ര കൊച്ചിക്ക് ആവേശത്തിമിർപ്പും ആഘോഷ ലഹരിയും പകർന്നു. ചൊവ്വാഴ്ച വൈകീട്ട് ഏഴുവരെ 1,04,022 പേർ മെട്രോയിൽ യാത്ര ചെയ്തതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ അറിയിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ സർവിസ് തുടങ്ങി ഒരുവർഷം തികയുന്ന ദിവസമാണ് കെ.എം.ആർ.എൽ 'ഫ്രീ റൈഡ് ഡേ' എന്ന പേരില്‍ ഒരു ദിവസത്തെ സൗജന്യ യാത്ര ഒരുക്കിയത്. ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ രാത്രി 10ന് സര്‍വീസ് അവസാനിക്കുന്നതുവരെ ആര്‍ക്കും മെട്രോയില്‍ പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാൻ അവസരം ഒരുക്കിയിരുന്നു. സൗജന്യയാത്രക്ക് മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് കെ.എം.ആർ.എൽ എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു. രാവിലെ മുതൽ ട്രെയിനുകളിൽ നല്ല തിരക്കായിരുന്നു. ഉച്ചക്ക് രണ്ടിന് മുമ്പുതന്നെ അരലക്ഷത്തോളം പേർ മെട്രോയിൽ യാത്ര ചെയ്തു. വൈകീേട്ടാടെ ട്രെയിനുകളും സ്റ്റേഷനുകളും യാത്രക്കാരെക്കൊണ്ട് നിറഞ്ഞു. യാത്ര സൗജന്യമായിരുന്നെങ്കിലും എല്ലാവർക്കും പോകേണ്ട സ്ഥലങ്ങളിലേക്ക് പതിവുപോലെ ടിക്കറ്റ് നൽകി. പാർക്കിങ് സൗജന്യമാക്കിയതും കൂടുതൽ യാത്രക്കാരെ ആകർഷിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ജില്ലക്ക് പുറത്തുനിന്നും യാത്രക്കാർ എത്തി. മെട്രോയിൽ കന്നിയാത്ര െചയ്തവരും കുറവായിരുന്നില്ല. അവധി ദിവസമല്ലാതിരുന്നിട്ടും പ്രതികൂല കാലാവസ്ഥയെപ്പോലും അവഗണിച്ചാണ് ആളുകളെത്തിയത്. തിരക്ക് നിയന്ത്രിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും കൂടുതൽ ജീവനക്കാരെയും പൊലീസിനെയും നിയോഗിച്ചിരുന്നു. കളമശ്ശേരി എസ്.സി.എം.എസ്, എടത്തല അൽ അമീൻ കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഇൗമാസം 15 മുതൽ 18 വരെ മെട്രോയിൽ യാത്ര ചെയ്തവർക്കായി നടത്തിയ നറുക്കെടുപ്പിൽ സണ്ണി, ബിജേഷ്, അബ്ദുസ്സലാം, ഉമേഷ്, സാഹിർ, എം.സി. ആര്യ എന്നിവർ വിജയികളായി. ഒരു വർഷത്തിനിടെ കൊച്ചി വൺ കാർഡ് ഉപയോഗിച്ച് മെട്രോയിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്ത അഭിലാഷ് വി. നാഥ്, നവീന ആൻറണി, സി.ആർ. നുബാജ് എന്നിവർക്ക് എ.പി.എം. മുഹമ്മദ് ഹനീഷ് ശ്രേഷ്ഠ സഞ്ചാരി പുരസ്കാരം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story