Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:47 AM IST Updated On
date_range 20 Jun 2018 10:47 AM ISTലീഗ് ജലോത്സവങ്ങൾ ടൂറിസത്തിന് ഉണർേവകും
text_fieldsbookmark_border
ആലപ്പുഴ: കേരള ബോട്ട് റേസ് ലീഗ് ജലോത്സവങ്ങൾ ടൂറിസം രംഗത്ത് പുത്തൻ ഉണർവ് നൽകുമെന്ന് ഓൾ കേരള ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷൻ. കായൽ ടൂറസംരംഗെത്ത എല്ലാ ഹൗസ്ബോട്ട് ഉടമ പ്രതിനിധികളെയും ഇതിൽ ഉൾപ്പെടുത്തണം. ടൂറിസം രംഗത്ത് ഇത്തരമൊരു സംരംഭത്തിന് തുടക്കംകുറിക്കാൻ മുൻകൈയെടുത്ത ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് എന്നിവരെ അസോസിയേഷൻ അഭിനന്ദിച്ചു. അവാർഡ് വിതരണ സമ്മേളനം ആലപ്പുഴ: എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിവക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികളെ ഇസ്ലാമിക് സർവിസ് സൊസൈറ്റി ആലപ്പുഴ ടൗൺ കൗൺസിലിെൻറ ആഭിമുഖ്യത്തിൽ ആദരിക്കുന്നു. 23ന് വൈകീട്ട് 3.30ന് ആലപ്പുഴ ഗോൾഡൻ സാൻസ് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം സൊസൈറ്റി സംസ്ഥാന പ്രസിഡൻറ് ടി.പി.എം. ഇബ്രാഹിംഖാൻ ഉദ്ഘാടനം ചെയ്യും. ടൗൺ പ്രസിഡൻറ് എം.ഇ. നിസാർ അഹമ്മദ് അധ്യക്ഷത വഹിക്കും. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ അവാർഡ് വിതരണം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story