Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:44 AM IST Updated On
date_range 20 Jun 2018 10:44 AM ISTവിദ്യാർഥികളുടെ പുസ്തകശേഖരണം ശ്രദ്ധേയം
text_fieldsbookmark_border
ചാരുംമൂട്: വായന വാരാചരണത്തിെൻറ ഭാഗമായി താമരക്കളം ചത്തിയറ വി.എച്ച്.എസ്.എസിലെ വിദ്യാർഥികളുടെ പുസ്തകശേഖരണം ശ്രദ്ധേയമായി. വായന സന്ദേശങ്ങളാൽ ഒരുങ്ങിയ അക്ഷരമുറ്റത്ത് സജ്ജമാക്കിയ പുസ്തകെക്കാട്ട നിറഞ്ഞുകവിഞ്ഞു. നൂറുകണക്കിന് പുസ്തകങ്ങളാണ് കുട്ടികൾ ശേഖരിച്ചത്.രണ്ടാം ഘട്ടത്തിൽ അധ്യാപകരും പി.ടി.എ പ്രവർത്തകരും പുസ്തകങ്ങൾ ശേഖരിക്കും. വായന ദിനാചരണം സാഹിത്യപ്രവർത്തകനായ രാജൻ മണപ്പള്ളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എസ്. ജമാൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ.എ. രുക്മിണിയമ്മ പുസ്തകങ്ങൾ സ്വീകരിച്ചു. കറ്റാനം ഓമനക്കുട്ടൻ വായനദിന സന്ദേശം നൽകി. പ്രിൻസിപ്പൽ കെ.എൻ. ഗോപാലകൃഷ്ണൻ, പ്രഥമാധ്യാപകൻ ജി. വേണു, ചിന്തു പ്രകാശ്, വി.കെ. ശ്രീകുമാർ, ശ്രീരഞ്ജിനി, ബീഗം കെ. രഹ്ന, ശിവപ്രകാശ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story