Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:42 AM IST Updated On
date_range 20 Jun 2018 10:42 AM ISTചതയദിനാഘോഷം: ഒരുക്കം ആരംഭിച്ചു
text_fieldsbookmark_border
ചെങ്ങന്നൂർ: ശ്രീനാരായണഗുരുവിെൻറ 164ാം ജന്മ ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂനിയെൻറ നേതൃത്വത്തിൽ ആരംഭിച്ചു. ആഗസ്റ്റ് 27ന് ചെങ്ങന്നൂരിൽ 11 മേഖലയിൽ ചതയദിനാഘോഷ യാത്രകൾ നടക്കും. യൂനിയനിലെ ശാഖ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സെക്രട്ടറിമാർ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. യോഗത്തിൽ യൂനിയൻ ചെയർമാൻ അനിൽ പി. ശ്രീരംഗം അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വിജീഷ് മേടയിൽ, കൺവീനർ സുനിൽ വള്ളിയിൽ, മോഹൻ കൊഴുവല്ലൂർ, ഇ.എൻ. മനോഹരൻ, എസ്. ദേവരാജൻ എന്നിവർ സംസാരിച്ചു. ചതയദിനാഘോഷങ്ങളുടെ ഭാഗമായുള്ള മേഖലതല യോഗങ്ങൾ 23 മുതൽ 30വരെ നടക്കുമെന്ന് യൂനിയൻ കൺവീനർ സുനിൽ വള്ളിയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story