Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി മെട്രോ: ആലുവ...

കൊച്ചി മെട്രോ: ആലുവ സ്‌റ്റേഷനിൽ നടപ്പാലം തുറന്നു

text_fields
bookmark_border
ആലുവ: കൊച്ചി മെട്രോ ആലുവ സ്‌റ്റേഷനിൽ ദേശീയപാതക്ക് കുറുകെ നിർമിച്ച നടപ്പാലം തുറന്നു. ബൈപാസ് മേൽപാലത്തി​െൻറ പടിഞ്ഞാറുഭാഗത്തായാണ് കവാടം. സർവിസ് റോഡ് വഴി ഇവിടെയെത്താൻ കഴിയും. പുതിയ കവാടം തുറന്നതോടെ സ്‌റ്റേഷനിലെ പ്രധാന കവാടത്തിലെ തിരക്കിന് കുറവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ വന്നുപോകാനും കഴിയും. നടപ്പാലം തുറക്കുന്നതിന് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ഉണ്ടായിരുന്നില്ല. ഡയറക്ടർമാരായ തിരുമൻ അർജുനൻ, ഡി.കെ. സിൻഹ, കെ.ആർ. കുമാർ എന്നിവർ ചേർന്ന് ഗേറ്റ് തുറന്നുകൊടുക്കുകയായിരുന്നു. ഹോമിയോ മെഡിക്കൽ ക്യാമ്പ് ആലുവ: തോട്ടക്കാട്ടുകര എൻ.എസ്.എസ് കരയോഗവും ലൈഫ് ഹോമിയോപതിക്കും ചേർന്ന് സംഘടിപ്പിച്ച സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നഗരസഭ ഉപാധ്യക്ഷ സി. ഓമന ഉദ്ഘാടനം ചെയ്തു. ഡോ. സുനിൽകുമാർ, ഡോ. ശ്രുതി, ഡോ. ജിജിനി, ഡോ. സുജാത, ഡോ. വിജയകുമാർ, ഡോ. എബി, ശ്രീധർ പൊതുവാൾ, ബേബി കരുവേലിൽ, സുരേന്ദ്രനാഥൻ നായർ, പൊന്നപ്പാപിള്ള, േപ്രമചന്ദ്രൻ ഉണ്ണി, കെ. അജിത്, എം.ജി. മുരളി, എം.ആർ. സുബ്രഹ്മണ്യൻ, രേഖ മുരളി, മായ പത്മനാഭൻ, സുധ അനിൽകുമാർ, സുമ ഹരീഷ് എന്നിവർ സംസാരിച്ചു. ഡോ. സുനിൽകുമാർ ക്ലാസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story