Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 11:14 AM IST Updated On
date_range 19 Jun 2018 11:14 AM ISTബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു; 15 ഒാളം പേർക്ക് പരിക്ക്
text_fieldsbookmark_border
കായംകുളം: ദേശീയപാതയിൽ ഒ.എൻ.കെ ജങ്ഷനിൽ കെ.എസ്.ആർ.ടിസിയുടെ മിന്നൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ചവറ കുമ്പളത്ത് സനൽകുമാറാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ബസ് വശത്തെ താഴ്ചയിലൂടെ തെന്നിയിറങ്ങി സമീപത്തെ വീടിെൻറ മതിലിൽ ഇടിച്ചാണ് നിന്നത്. സാരമായി പരിക്കേറ്റ ബസ് ഡ്രൈവർ നീലേശ്വരം അമ്പലക്കണ്ടി ഇരട്ടക്കുളങ്ങര വീട്ടിൽ ഇ.കെ. മുനീറിനെ (37) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റൊരു ഡ്രൈവർ വയനാട് പുൽപ്പള്ളി പുത്തൻവീട്ടിൽ തോംസൺ പോളിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരിൽ ഗുരുതര പരിക്കേറ്റ റിട്ട. ജില്ല ജഡ്ജി പെരിന്തൽമണ്ണ ശ്രാമ്പിക്കൽ വീട്ടിൽ മോഹൻദാസ്, ഭാര്യ ആശ (53), മാനന്തവാടി പറയിടത്തിൽ ഐബീഷ് (34) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജിലും നിലമ്പൂർ കൊട്ടികല്ല് പിഴമ്പാലകോട് വേലായുധനെ (64) കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലോറി ക്ലീനർ ശങ്കരമംഗലം പുണർതത്തിൽ സന്തോഷിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ മഞ്ചേരി സ്വദേശി വിഷ്ണു, മാനന്തവാടി സ്വദേശികളായ പുഷ്പ, അർണോൾഡ്, മലപ്പുറം സ്വദേശികളായ മുസ്തഫ, സീനത്ത്, നെടുമങ്ങാട് ജയപ്രകാശ്, പെരിന്തൽമണ്ണ സ്വദേശി അമൃത മോഹൻ എന്നിവർക്കും കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. മാനന്തവാടിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന 'മിന്നൽ' ബസിൽ 37 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കരുനാഗപ്പള്ളിയിൽനിന്ന് മണൽ കയറ്റാൻ ഹരിപ്പാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. അമിത വേഗത്തിൽ വടക്ക് നിന്നുവന്ന ബസും ലോറിയും നേർക്ക് നേർ കൂട്ടിയിടിച്ചായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ബസിെൻറ ശ്രമമാണ് അപകടത്തിന് കാരണമായതെന്ന് ചൂണ്ടിക്കാണിക്കുന്നു. പുലർച്ച 5.45നായിരുന്നു അപകടം. റോഡ് വിജനമായതിനാൽ വൻ ദുരന്തം ഒഴിവായി. ഒാടിക്കൂടിയ പ്രദേശവാസികൾ അതിവേഗത്തിൽ നടത്തിയ രക്ഷാപ്രവർത്തനമാണ് അപകടതീവ്രത കുറച്ചത്. അഗ്നിരക്ഷ സംഘവും പൊലീസും സ്ഥലെത്തത്തി. കായംകുളം ഗവ. ആശുപത്രിയിൽ വേണ്ടത്ര സൗകര്യം ഇല്ലാതിരുന്നത് പ്രാഥമിക ചികിത്സക്ക് തടസ്സമായതായി ചൂണ്ടിക്കാട്ടുന്നു. അപകടത്തിൽ ലോറിയുടെയും ബസിെൻറയും മുൻഭാഗങ്ങൾ പൂർണമായി തകർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story