Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

വായനദിന-വായനപക്ഷാചരണത്തിന് ഇന്ന് തുടക്കം

text_fields
bookmark_border
ആലപ്പുഴ: ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ല ഭരണകൂടവും ലൈബ്രറി കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലതല വായനദിനാഘോഷങ്ങൾക്കും വായനദിന-വാരാചരണത്തിനും ചൊവ്വാഴ്ച തുടക്കമാകും. പി.എൻ. പണിക്കരുടെ സ്മരണാർഥമുള്ള വായനദിനാചരണത്തി​െൻറ ജില്ല തല ഉദ്ഘാടനം ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. മികച്ച ഗ്രന്ഥശാല പ്രവർത്തകൻ പി.കെ. കൃഷ്ണദാസ്, മികച്ച സ്‌കൂൾ ലൈബ്രേറിയൻ ആല വി.എച്ച്.എസ്.എസിലെ ജി. തോമസ് എന്നിവരെയും മികച്ച സ്‌കൂൾ ലൈബ്രറിയായി തെരഞ്ഞെടുത്ത ആല ഗവ. എച്ച്.എസ്.എസിനെയും കെ.സി. വേണുഗോപാൽ എം.പി ആദരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷൻ തോമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഗ്രന്ഥകർത്താവായ വിദ്യാർഥിയെ ആദരിക്കൽ ചടങ്ങ് ജില്ല കലക്ടർ എസ്. സുഹാസ് നിർവഹിക്കും. അഡിഷനൽ ജില്ല മജിസ്‌ട്രേറ്റ് ഐ. അബ്ദുൽസലാം വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കല്ലേലി രാഘവൻപിള്ള വായനദിന സന്ദേശവും ചുനക്കര ജനാർദനൻ നായർ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും നടത്തും. വാരാചരണത്തി​െൻറ ഭാഗമായി കലക്ടറേറ്റ് സ്റ്റാഫ് കൗൺസിലി​െൻറ സഹകരണത്തോടെയുള്ള 'പാദമുദ്രകൾ' ഡോക്യുമ​െൻററി ഫിലിം ഫെസ്റ്റിെവൽ ഉച്ചക്ക് ഒന്നിന് കോൺഫറൻസ് ഹാളിൽ കലക്ടർ ഉദ്ഘാടനം ചെയ്യും. വിമുക്ത ഭടന്മാരുടെ മക്കൾക്ക് വിദ്യാഭ്യാസ ഗ്രാൻറ് ആലപ്പുഴ: വിമുക്തഭടന്മാരുടെ മക്കൾക്ക് കേന്ദ്രീയ സൈനിക ബോർഡിൽനിന്നുള്ള വിദ്യാഭ്യാസ ഗ്രാൻറിന് അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വർഷം ഒന്നാം ക്ലാസ് മുതൽ ബിരുദം, എം.എ, എം.കോം, എം.എസ്‌സി ഇൻഡിഗ്രേറ്റഡ് വിജയിച്ചവർക്ക് കേന്ദ്രീയ സൈനിക ബോർഡി​െൻറ വെബ്‌സൈറ്റിലൂടെ (ksb.gov.in) അപേക്ഷിക്കാം. ഒന്നു മുതൽ ഒമ്പതു വരെയുള്ളവർക്കും 11ാം ക്ലാസുകാർക്കും സെപ്റ്റംബർ 30 വരെയും 10, 12 ക്ലാസുകളിലുള്ളവർക്ക് ഒക്‌ടോബർ 30 വരെയും അണ്ടർഗ്രാജുവേഷൻ വിദ്യാർഥികൾക്ക് നവംബർ 30 വരെയും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിൻറ്ഔട്ടും അപ്്ലോഡ് ചെയ്ത രേഖകളുടെ അസ്സലും ജില്ല സൈനികക്ഷേമ ഓഫിസിൽ പരിശോധനക്ക് സമർപ്പിക്കണം. ഫോൺ: 0477 2245673. കടൽകയറ്റത്തിൽ വീടുതകർന്ന രണ്ട് കുടുംബങ്ങൾക്ക് 10 ലക്ഷം വീതം അനുവദിച്ചു ആലപ്പുഴ: കടൽകയറ്റത്തിൽ വീടുകൾ പൂർണമായും തകർന്ന രണ്ട് മത്സ്യത്തൊഴിലാളികൾക്ക് വീട് പണിയാൻ സർക്കാർ സഹായം. 2018 ഏപ്രിൽ മാസം തുടർച്ചയായുണ്ടായ കടൽകയറ്റത്തിൽ വീട് തകർന്ന പി. റിൻസൺ, കുഞ്ഞുമോൻ എന്നിവർക്ക് സർക്കാർ ഉത്തരവ് പ്രകാരം ഭൂമിയും വീടും വാങ്ങുന്നതിന് 10 ലക്ഷം വീതമാണ് അനുവദിച്ചതെന്ന് ന്യൂനപക്ഷ കമീഷൻ അംഗം ബിന്ദു എം. തോമസ് അറിയിച്ചു. കലക്ടറേറ്റിൽ നടന്ന ന്യൂനപക്ഷ കമീഷൻ സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. ഓഖി ദുരന്തസമയത്ത് മത്സ്യബന്ധന സാമഗ്രികൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരത്തുക നൽകാനും തീരുമാനിച്ചിട്ടുണ്ട്. സിറ്റിങ്ങിൽ 28 കേസുകളാണ് പരിഗണിച്ചത്. 14 എണ്ണം പരിഹരിച്ചു. ഗുരുപുരത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്‌കൂളിൽ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് നൽകുന്നില്ലെന്ന പരാതിയും പരിഹരിച്ചു. സ്‌കൂൾ അധികൃതർ അപേക്ഷ നൽകാതിരുന്നതിനാലാണ് വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കാതിരുന്നതെന്നും കമീഷൻ കണ്ടെത്തി. തുടർന്ന് സ്‌കൂൾ അധികൃതർതന്നെ സ്‌കോളർഷിപ്പ് നൽകാമെന്ന് സമ്മതിച്ചതോടെ പ്രശ്‌നം പരിഹരിച്ചു. വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ സ്‌കൂൾ അധികാരികളുടെ അനാസ്ഥ കാരണം നഷ്ടപ്പെടുന്നത് അനുവദിക്കാനാവില്ലെന്നും അവർ പറഞ്ഞു. ആഗസ്റ്റ് രണ്ടിനാണ് അടുത്ത സിറ്റിങ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story