Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറിഫൈനറി വികസനം:...

റിഫൈനറി വികസനം: കുടിയിറക്കപ്പെട്ടവരുടെ സമരം 36ാം ദിവസത്തിലേക്ക്

text_fields
bookmark_border
പള്ളിക്കര: അമ്പലമുകൾ ബി.പി.സി.എൽ കൊച്ചിൻ റിഫൈനറിക്കുവേണ്ടി കുടിയിറക്കപ്പെട്ടവർ എവിക്ടീസ് അസോസിയേഷ​െൻറ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം 36ാം ദിവസത്തിലേക്ക്. കുടിയിറക്കപ്പെട്ടവർക്ക് തൊഴിൽ ആവശ്യപ്പെട്ടാണ് സമരം. ഇവർക്ക് കരാർ മേഖലകളിൽ തൊഴിൽ നിഷേധിച്ചതിനെതുടർന്നാണ് സമരത്തിന് തുടക്കംകുറിച്ചത്. 25 ശതമാനം തൊഴിൽ എവിക്ടീസ് അസോസിയേഷന് കമ്പനി അനുവദിച്ചതാണ്. എന്നാൽ, കരാറുകാർ ഇത് നടപ്പാക്കുന്നില്ല. അശാസ്ത്രീയ സ്ഥലമെടുപ്പുമൂലം നിരവധി കുടുംബങ്ങൾക്കാണ് സ്വന്തം വീടുപേക്ഷിച്ച് പോകേണ്ടിവന്നത്. ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ ദിവസവും ജോലിക്ക് കയറുമ്പോഴാണ് കമ്പനിക്കുവേണ്ടി കുടിയിറക്കപ്പെട്ടവർ സമരം ചെയ്യുന്നത്. 1964 മുതൽ 2013 വരെ പലഘട്ടങ്ങളിലായി കുടിയിറക്കപ്പെട്ടവർ സമരത്തിലാണ്. ഇതിൽ '64ൽ 655 ഏക്കറും '89ൽ 320 ഏക്കറും ഭൂമിയാണ് ഏറ്റെടുത്തത്. കാർഷിക ജോലികൾ ചെയ്ത് ജീവിച്ചിരുന്ന ഇവരുടെ തൊഴിലും ഇല്ലാതെയായി. വെള്ളമോ വെളിച്ചമോ മെച്ചപ്പെട്ട ജീവിതസൗകര്യമോ ഇന്നും ഇവർക്കില്ല. 200 ഏക്കറോളം ഭൂമിയിലാണ് കമ്പനിയുടെ 25000 കോടിയുടെ േപ്രാജക്ട്. പൊതുമേഖലയിലെ ഏറ്റവും വലിയ േപ്രാജക്ടുകളിൽ ഒന്നാണിത്. റിഫൈനറിയോട് ചേർന്നുകിടക്കുന്ന രണ്ട് പൊതുമേഖല സ്ഥാപനങ്ങളായ ഫാക്ടും എച്ച്.ഒ.സിയും എടുത്ത നിലപാടുകൾ മാതൃകപരമാണ്. ഫാക്ടിലെ അന്നത്തെ എം.ഡി കുടിയൊഴിപ്പിക്കപ്പെട്ടവരുമായി കരാറിൽ ഏർപ്പെടുകയും എസ്.എസ്.എൽ.സി വിദ്യാഭ്യാസമുള്ള മുഴുവൻപേർക്കും ഫാക്ട് െട്രയിനിങ് സ്കൂളിൽ ടെക്നിക്കൽ േട്രഡിൽ മൂന്നു വർഷത്തെ പരിശീലനം നൽകി സ്ഥിരപ്പെടുത്തുകയുമായിരുന്നു. എച്ച്.ഒ.സിയിൽ കുടിയൊഴിപ്പിക്കപ്പെട്ട ഒാരോ കുടുംബത്തിലെയും ഒരംഗത്തിന് സ്ഥിരം ജോലിനൽകി. ഈ കരാർ ഇപ്പോഴും എച്ച്.ഒ.സി പിന്തുടരുന്നുണ്ട്. എന്നാൽ, റിഫൈനറിക്ക് വേണ്ടി കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ ജീവിതംപോലും മെച്ചപ്പെട്ടിെല്ലന്നാണ് ഇവർ പറയുന്നത്. 1964 മുതൽ ഇതുവരെ കുടിയൊഴിപ്പിക്കപ്പെട്ടവരുമായി വിവിധ സംഘടനകളും ഭരണകൂടങ്ങളും ജനപ്രതിനിധികളും ചർച്ച നടത്തിയെങ്കിലും പ്രയോജനം ഉണ്ടായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story