Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗ്രീക്ക് സാഹിത്യത്തെ...

ഗ്രീക്ക് സാഹിത്യത്തെ പ്രണയിക്കുന്ന മലയാളി

text_fields
bookmark_border
മണ്ണഞ്ചേരി: ഗ്രീക്ക് സാഹിത്യത്തെ മലയാളികൾക്ക് പരിചയപ്പെടുത്തി റിട്ട. സബ് ട്രഷറി ഓഫിസർ. മണ്ണഞ്ചേരി കാവുങ്കൽ ചെറുകണ്ണാട്ടുവെളി വീട്ടിൽ വി.പി. പുരുഷോത്തമനാണ് ഗ്രീക്ക് സാഹിത്യ പ്രണയി. 2015 ഡിസംബറിൽ വിശ്വസാഹിത്യത്തിലെ ക്ലാസിക്കുകളിൽ ഒന്നായ പ്ലേറ്റോയുടെ 'ദ റിപ്പബ്ലിക്' എന്ന വിഖ്യാത പുസ്തകത്തി​െൻറ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചാണ് ഈ മേഖലയിലേക്ക് കടന്നത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് അവതാരിക എഴുതിയത് പ്രഫ. എം.കെ. സാനുവാണ്‌. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ സന്ദേശംകൂടി 'റിപ്പബ്ലിക്' എന്ന ഈ പുസ്തകത്തിൽ ഉണ്ട്. ഗ്രീക്ക് ഇതിഹാസ കർത്താവായ റോമറെ പ്രകീർത്തിച്ച് പ്രഭാഷണം നടത്തുന്ന ഇയോണുമായുള്ള സോക്രട്ടീസി​െൻറ സംവാദമായ 'ഇയോൺ', വിദ്യാഭ്യാസ സമ്പ്രദായം പഠിതാവിന് എങ്ങനെ ഉപകരിക്കുന്നതാകണം എന്ന് സോക്രട്ടീസ് വിശദീകരിക്കുന്ന 'മെനോ', വിരുന്നുസൽക്കാര വേളയിൽ വിവിധ പണ്ഡിതരുമായി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംവാദമായ 'സിംപോസിയം', സോക്രട്ടീസി​െൻറ ജയിലിലെ അന്ത്യനാളുകളിലെ പ്രസംഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള 'അപ്പോളജി', സോക്രട്ടീസി​െൻറ അവസാനദിവസം വിശദീകരിക്കുന്ന 'ഫിദോ' തുടങ്ങിയവ ഉൾെപ്പടെയുള്ള 23 ഗ്രീക്ക് സംവാദങ്ങളുടെ സമാഹാരം മലയാളഭാഷയിൽ പ്രസിദ്ധീകരണത്തിന് തയാറാക്കിക്കഴിഞ്ഞു. പ്ലേറ്റോയുടെ 'ദി ലോസ്' ഈ മാസം പ്രസിദ്ധീകരിക്കും. ചെറുപ്പം മുതലുള്ള പരന്ന വായനയും പുസ്തകങ്ങളോടും ഗ്രീക്ക് സാഹിത്യത്തോടുമുള്ള പ്രണയവുമാണ് പരിഭാഷകൾക്ക് പിന്നിെല ചാലക ശക്തിയെന്ന് പുരുഷോത്തമൻ പറയുന്നു. കലവൂർ സ്കൂളിൽനിന്ന് പ്രഥമ അധ്യാപികയായി വിരമിച്ച ഷീലയാണ് ഭാര്യ. ഫാഷൻ ഡിസൈനറായ ജിഷ ഏക മകൾ. ടി.എ.കെ. ആശാൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story