Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 11:02 AM IST Updated On
date_range 19 Jun 2018 11:02 AM ISTഇന്ന് വായനദിനം: 'പത്രം വായിക്കും പവിത്രൻ' കൈതാരത്തിെൻറ റേഡിയോ
text_fieldsbookmark_border
പറവൂർ: നാല് പതിറ്റാണ്ടിലധികമായി ഉച്ചത്തിൽ പത്രം വായിച്ച് നാട്ടുവിശേഷങ്ങളും ലോകവിശേഷങ്ങളും കേൾപ്പിക്കുന്ന 'പത്രം വായിക്കും പവിത്രൻ' കൈതാരത്തിെൻറ സ്വന്തമാണ്. ദിവസവും ആറേഴ് പത്രങ്ങൾ വായിച്ച് നാട്ടുകാരെ കേൾപ്പിക്കുക വഴി ഇൗ പേര് ലഭിച്ച പവിത്രന് ലോക വായനദിനത്തിൽ തിരക്കോട് തിരക്ക്. മൂന്നുനാല് കേന്ദ്രങ്ങളിൽ സ്ഥിരം പത്രവായനക്കാരനായ പവിത്രൻ ചൊവ്വാഴ്ച മുപ്പത്തടം ഹോട്ടൽ ദ്വാരകയിൽ നടക്കുന്ന വായനദിന പരിപാടിയിൽ മുഖ്യശ്രദ്ധാകേന്ദ്രമാണ്. പത്രവായനക്കുപുറമെ ചൊവ്വാഴ്ച ഹോട്ടലിൽ വിശ്വസാഹിത്യ കൃതികളിലെ പ്രധാനഭാഗങ്ങൾ പവിത്രൻ വായിച്ച് കേൾപ്പിക്കും. പ്ലാസ്റ്റിക് ഉപയോഗത്തിെൻറ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും വായിക്കും. കോട്ടുവള്ളി കൈതാരം പടേശൻ പറമ്പിൽ പി.കെ. പവിത്രൻ എന്ന അറുപത്തിയേഴുകാരൻ നാല് പതിറ്റാണ്ടിലേറെയായി പത്രങ്ങൾ സ്വയം വായിച്ചറിയുകയും മറ്റുള്ളവരെ അറിയിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. വിവര സാങ്കേതികവിദ്യ വില്ലനായ യുഗത്തിൽ അച്ചടിമാധ്യമങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച വായന സംസ്കാരത്തിെൻറ ഭാഗമാണ് പവിത്രൻ. പ്രഭാതസവാരിക്കുശേഷം കറങ്ങുന്ന പവിത്രൻ െെകതാരം, കോട്ടുവള്ളി, കൂനമ്മാവ് കവലകളിൽ എത്തി സ്ഥിരമായി പത്രങ്ങൾ വായിക്കും. റേഡിയോയിൽനിന്നെന്ന പോലെ ഉയർന്ന ശബ്ദത്തിൽ അക്ഷരസ്ഫുടതയോടെയുള്ള പവിത്രെൻറ വായന കേൾക്കാൻ തന്നെ സുഖമാണെന്ന് കേൾവിക്കാർ പറയുന്നു. പത്രം ഇല്ലാത്ത ദിവസങ്ങളിൽ തലേ ദിവസത്തെ പത്രങ്ങൾ വീണ്ടും വായിച്ച് കേൾവിക്കാരെ തൃപ്തിപ്പെടുത്തും ഇൗ 67കാരൻ. മുഖപ്രസംഗം മുതൽ ചരമക്കോളംവരെ വായിച്ചുതീർക്കും. അപകട മരണ വാർത്തകൾ വായിക്കുമ്പോൾ സങ്കടം വരാറുണ്ടെന്ന് പവിത്രൻ പറയുന്നു. രാഷ്ട്രീയ വാർത്തകളും പൊതുവാർത്തകളും വിശദീകരിച്ച് കേൾപ്പിക്കുന്ന പവിത്രന് രാഷ്ട്രീയമുണ്ടെങ്കിലും വായനയിൽ അതില്ല. പൊതുപ്രവർത്തകനായ പവിത്രൻ രണ്ടുവട്ടം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിെച്ചങ്കിലും തോറ്റു. കൂനമ്മാവിലെ ക്ലിനിക്കിൽ അറ്റൻഡർ ജോലി നോക്കുന്നുണ്ട്. പത്രവായനയെ ഭാര്യ ഇന്ദിരയും മക്കളായ ബിപിൻദാസും പ്രഫുൽരാജും പിന്തുണക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story