Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 11:15 AM IST Updated On
date_range 17 Jun 2018 11:15 AM ISTമരട് സ്കൂൾ വാൻ അപകടം: രണ്ടുദിവസത്തിനകം ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തും
text_fieldsbookmark_border
കൊച്ചി: രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ച മരടിലെ സ്കൂൾ വാഹനാപകടത്തിൽ ഡ്രൈവറുടെ മൊഴി രണ്ടുദിവസത്തിനുള്ളിൽ രേഖപ്പെടുത്തും. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരട് ജയന്തി റോഡിൽ മിനക്കേരി വീട്ടിൽ അനിൽകുമാർ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. ആരോഗ്യനില തൃപ്തികരമാകുന്ന മുറക്ക് സ്റ്റേഷനിലെത്തണമെന്ന് കാണിച്ചാണ് തൃപ്പൂണിത്തുറ ട്രാഫിക് പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. രണ്ടുദിവസത്തിനകം അനിൽകുമാറിനെ ചോദ്യം ചെയ്യാനാകുമെന്നാണ് പൊലീസിെൻറ പ്രതീക്ഷ. അനിൽകുമാറിെൻറ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് വീണ്ടും അപകടസ്ഥലം പരിശോധിക്കും. തുടർന്നാകും റിപ്പോർട്ട് സമർപ്പിക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, സ്കൂൾ വാൻ അപകടത്തിൽപ്പെട്ടത് അശ്രദ്ധ കൊണ്ടല്ലെന്നാണ് അനിൽകുമാറിെൻറ വാദം. വാൻ അമിത വേഗത്തിലായിരുന്നില്ല. റോഡ് നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് ഇദ്ദേഹം പറയുന്നത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഞ്ചുവയസ്സുകാരി കാരോലിെൻറ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കരോലിൻ വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ശ്വാസകോശത്തിൽ ചളിയും വെള്ളവും കയറിയ നിലയിലാണ് കരോലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടോടെയാണ് സ്കൂൾ വാൻ അമ്പലക്കുളത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. കിഡ്‌സ് വേൾഡ് പ്ലേ സ്‌കൂൾ വിദ്യാർഥികളായ ആദിത്യൻ (4), വിദ്യാലക്ഷ്മി (4), ആയ ലത (45) എന്നിവരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story