Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചാരുംമൂട് മേഖലയിൽ...

ചാരുംമൂട് മേഖലയിൽ വ്യാപക മോഷണം; ആദിക്കാട്ടുകുളങ്ങരയിൽ വീട് കുത്തിത്തുറന്ന് 24 പവൻ കവർന്നു

text_fields
bookmark_border
ചാരുംമൂട്: പ്രദേശത്ത് വ്യാപകമായി വീടു കയറി മോഷണം. ആദിക്കാട്ടുകുളങ്ങരയിൽ വീട് കുത്തിതുറന്ന് 24 പവൻ സ്വർണവും വാച്ചുകളും പണവും കവർന്നു. ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കാലിൽകിടന്ന പാദസരങ്ങൾ പൊട്ടിച്ചെടുത്തു. താമസക്കാരില്ലാത്തതുൾപ്പെടെ രണ്ടു വീടുകളിൽ കവർച്ചശ്രമവും നടന്നു. താമരക്കുളത്ത് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ ഒന്നര പവൻ മാല കവർന്നു. ആദിക്കാട്ടുകുളങ്ങര മുകളയ്യത്ത് ഷഹബാസ് മൻസിലിൽ ഷാഹുൽ ഹമീദി​െൻറ വീട്ടിൽനിന്നാണ് സ്വർണവും പണവും വാച്ചുകളും അപഹരിച്ചത്. വിളയിൽ ഫിലിപ്പ്, കരിപ്പുറത്ത് ജമാലുദ്ദീൻ എന്നിവരുടെ വീടുകളിലാണ് കവർച്ചാശ്രമം നടന്നത്. ശനിയാഴ്ച പുലർെച്ചയോടെയായിരുന്നു കവർച്ച. ഷാഹുലി​െൻറ വീടി​െൻറ അടുക്കളവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ഷാഹുലും മാതാവ് ഖദീജ ബീവി, ഭാര്യ ഷൈനി, കുട്ടികൾ, ഷൈനിയുടെ മാതാവ് റാബിയ ബീവി എന്നിവർ വീട്ടിലുണ്ടായിരുന്നു. കിടപ്പുമുറികളിൽ കയറിയ മോഷ്ടാക്കൾ അലമാരകളും മേശയും കുത്തിത്തുറന്നു. ബാഗുകളും േപഴ്സുകളും എടുത്ത് വീടി​െൻറ പിന്നിൽ കൊണ്ടുവന്നാണ് സ്വർണവും ആറായിരത്തോളം രൂപയും എടുത്തത്. ബാഗിലുണ്ടായിരുന്ന പാസ്പോർട്ടുകൾ, രേഖകൾ, മൊബൈൽ ഫോൺ തുടങ്ങിയവ വീടിനുപിന്നിൽ ഉപേക്ഷിച്ചനിലയിൽ കണ്ടു. ഖദീജ ബീവിയുടെയും റാബിയ ബീവിയുടെയും മാലകൾ കിടപ്പുമുറിയിൽ തലയിണക്കടിയിൽനിന്നാണ് എടുത്തത്. ഷൈനിയുടെ കാലിൽകിടന്ന കൊലുസുകളും പൊട്ടിച്ചെടുത്തു. സ്വീകരണ മുറിയിലെ അലമാരയിൽനിന്നാണ് വാച്ചുകളെടുത്തത്. 12 പവൻ സ്വർണാഭരണങ്ങൾ കഴിഞ്ഞ മാസമാണ് പണയത്തിൽ നിന്നെടുത്തത്. രാവിലെയാണ് കവർച്ച നടന്നത് വീട്ടുകാർ അറിയുന്നത്. മോഷ്്ടാക്കൾ സ്പ്രേയോ മറ്റോ ഉപയോഗിച്ചിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. സമീപത്തെ കരിപ്പുറത്ത് ജമാലുദ്ദീ​െൻറ വീടി​െൻറ അടുക്കളവാതിലാണ് തകർത്തത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ നമസ്കാരത്തിനായി വീട്ടുകാർ ഉണർന്ന സമയമാണ് കതക് പൊളിക്കുന്ന ശബ്ദംകേട്ടത്. ലൈറ്റിട്ടതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു. താമസക്കാരില്ലാത്ത ഫിലിപ്പി​െൻറ വീട്ടിൽ മുൻവാതിൽ കുത്തിപ്പൊളിച്ചാണ് അകത്തുകയറിയത്. മൂന്നു കിടപ്പുമുറികളിലെയും സ്റ്റോറിലെയും അലമാരകളും പെട്ടികളും ബാഗുകളും മറ്റും കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ടു. ഇവിടെനിന്ന് എന്തെങ്കിലും മോഷണം പോയതായി വ്യക്തമല്ല. താമരക്കുളം മേക്കുംമുറി ജെസി ഭവനം ഗ്രേസി ജോർജി​െൻറ ഒന്നര പവൻ മാലയാണ് കവർന്നത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അടുക്കളവാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ ഉറങ്ങുകയായിരുന്ന ഗ്രേസിയുടെ മാല പൊട്ടിച്ചെടുക്കുകയിരുന്നു. സമീപത്തുള്ള മുറുക്കാൻ കടയിലും മോഷണശ്രമം നടന്നു. രണ്ടിലധികം വരുന്ന സംഘമാണ് കവർച്ച നടത്തിയതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. നൂറനാട് പൊലീസും വിരലടയാള വിദഗ്ധരുമെത്തി പരിശോധനയും തെളിവെടുപ്പും നടത്തി. പൊലീസ് നായയെയും കൊണ്ടുവന്നിരുന്നു. ഷാഹുലി​െൻറ വീട്ടിൽനിന്ന് മണം പിടിച്ച നായ റബർ തോട്ടത്തിലൂടെ ഓടി 500 മീറ്ററോളം അകലെ കെ.പി റോഡരികിലെ മില്ലി​െൻറ അടുത്തു വന്നാണ് നിന്നത്. ഊർജിതമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സ്കൂൾ വാഹനങ്ങൾ പരിശോധിക്കണം -എസ്.എഫ്.െഎ ആലപ്പുഴ: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഫിറ്റ്നസ് ഇല്ലാത്തതും സുരക്ഷിതമല്ലാത്ത രീതിയിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതുമായ വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന് എസ്.എഫ്.െഎ ആവശ്യപ്പെട്ടു. പല മാനേജ്മ​െൻറുകളും ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫിറ്റ്നസ് നേടിയെടുക്കുന്നുണ്ട്. നിയമവിരുദ്ധമായി യാത്ര നടത്തുന്ന വാഹനങ്ങൾ വഴിയിൽ തടയുന്നതുൾപ്പടെയുള്ള ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജില്ല പ്രസിഡൻറ് വി. വിജേഷ്, സെക്രട്ടറി ജിഷ്ണു ശോഭ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story