Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2018 11:21 AM IST Updated On
date_range 14 Jun 2018 11:21 AM ISTകിഴക്കൻ വെള്ളത്തിെൻറ വരവ് വർധിച്ചു; അപ്പർകുട്ടനാട് വെള്ളത്തിൽ
text_fieldsbookmark_border
ഹരിപ്പാട്: കിഴക്കൻ വെള്ളത്തിെൻറ വരവ് വർധിച്ച് അച്ചൻകോവിലാറും പമ്പയും കരകവിഞ്ഞതോടെ അപ്പർകുട്ടനാട് വെള്ളത്തിലായി. തോട്ടപ്പള്ളി പൊഴിമുറിച്ചെങ്കിലും വെള്ളം കടലിലേക്ക് ഒഴുകാത്ത സ്ഥിതിയാണ്. കടലേറ്റമാണ് കാരണമെന്ന് അധികൃതർ പറയുന്നു. ചെറുതന, കരുവാറ്റ, വീയപുരം, പള്ളിപ്പാട് തുടങ്ങിയ പഞ്ചായത്തിലെ പല വാർഡുകളും വെള്ളത്തിലായി. അഞ്ഞൂറിൽപരം വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടതോടെ ജനജീവിതം ദുസ്സഹമായി. വ്യാഴാഴ്ച ചെറുതനയിൽ രണ്ട് ക്യാമ്പ് തുറക്കുമെന്ന് താലൂക്ക് ഒാഫിസ് അധികൃതർ അറിയിച്ചു. ചെറുതന, കാത്തിരംതുരുത്ത്, ദേവസ്വംചിറ, വീയപുരം മേൽപാടം, കരുവാറ്റ കൊപ്പാറ കടവ്, പള്ളിപ്പാട് നാലുകെട്ടും കവല തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതൽ വെള്ളം കയറിയത്. കരുവാറ്റ കൊപ്പാറ കടവ് ഭാഗത്ത് 70ഉം പള്ളിപ്പാട് നാലുകെട്ടും കവലയിൽ 58ഉം ചെറുതനയിൽ 40ഉം വീയപുരം മേൽപാടത്ത് 90ഉം വീടുകൾ വെള്ളത്തിലായി. ഇതോടെ ഈ വീടുകളിലെ കുടുംബങ്ങൾ ദുരിതത്തിലായി. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കിഴക്കൻ വെള്ളത്തിെൻറ വരവ് ക്രമാതീതമായി കൂടിയത്. താലൂക്ക് തഹസിൽദാർ എസ്.വിജയൻ, ഡെപ്യൂട്ടി തഹസിൽദാർ എസ്. ശരത് എന്നിവരുടെ നേതൃത്വത്തിൽ വെള്ളപ്പൊക്ക പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകി. തോട്ടപ്പള്ളി സ്പിൽവേയുടെ രണ്ട് ഷട്ടറുകൾ മാത്രമാണ് തുറന്നിട്ടുള്ളത്. ബാക്കികൂടി അടിയന്തരമായി തുറക്കാൻ നടപടി ഉണ്ടാകണമെന്ന് നാട്ടുകാരും കർഷകരും ആവശ്യപ്പെട്ടു. കൃഷി ഭീഷണിയിലാണെന്നും വെള്ളമൊഴുക്കിവിടാൻ താമസിച്ചാൽ കൃഷി നാശമായിരിക്കും ഫലമെന്ന് കർഷകർ പറഞ്ഞു. കര്‍ഷകര്‍ക്ക് സഹായം നല്‍കണം-ആഞ്ചലോസ് ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് മടവീഴ്ചയുണ്ടായ പാടശേഖരങ്ങളിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. പുഞ്ചകൃഷി ചെയ്തപ്പോള്‍ പുളിരസം ഉണ്ടായതിനെ തുടര്‍ന്ന് പുറക്കാട് ഉള്‍പ്പെടെയുള്ള പാടശേഖരങ്ങളിലെ കൃഷി നഷ്്്ടത്തിലായിരുന്നു. ഈ നഷ്്ടത്തിനിടെയാണ് മടവീഴ്ചയുണ്ടായത്. പുറം ബണ്ടുകള്‍ സംരക്ഷിക്കാനും നഷ്ടം കണക്കാക്കിയും സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണം. മടവീഴ്ചയുണ്ടായ പുറക്കാട്ടെ പാടശേഖരങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. കരിനില വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ പി. സുരേന്ദ്രന്‍, സി.പി.ഐ ജില്ല കൗണ്‍സില്‍ അംഗങ്ങളായ വി.സി. മധു, കെ.ജി. സന്തോഷ്, പ്രിന്‍സ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അടിയന്തര സഹായമെത്തിക്കണം -എം.പി ആലപ്പുഴ: വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുട്ടനാട് താലൂക്കിൽ നാശനഷ്ടം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി കലക്ടറോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. ദുരിതം അനുഭവിക്കുന്നവർക്ക് സൗജന്യ റേഷൻ അനുവദിക്കണം. ഇവർക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് വിറകും ഗ്യാസും സൗജന്യമായി നൽകണം. വീടുകളിൽ താമസിക്കാൻ കഴിയാത്തവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റണം. ജലജന്യ രോഗങ്ങൾ പടർന്നു പിടിക്കാതിരിക്കാൻ ആരോഗ്യ വകുപ്പിലെ വിദഗ്ധ സംഘത്തെ കുട്ടനാട്ടിലേക്ക് അയയ്ക്കണം. കുട്ടനാട്ടിലെ താലൂക്ക് ആശുപത്രിയിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരുടെയും നഴ്സുമാരുടെയും സ്്റ്റാഫുകളുടെയും സേവനം പൂർണമായും ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story