Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2018 11:17 AM IST Updated On
date_range 14 Jun 2018 11:17 AM ISTസ്കൂൾ വാഹന പരിശോധന; 247 വാഹനങ്ങൾക്കെതിരെ നടപടി
text_fieldsbookmark_border
ആലപ്പുഴ: സ്കൂള്‍ വിദ്യാർഥികളെ കയറ്റി പോകുന്ന വാഹനങ്ങൾ നിരന്തരം അപകടം ഉണ്ടാകുന്നത് കണക്കിലെടുത്ത് ജില്ല പൊലീസ് വാഹന പരിശോധന കർശനമാക്കി. ബുധനാഴ്ച രാവിലെ ഏഴ് മുതല്‍ പത്തുവരെ 1646 വാഹനങ്ങളെ പരിശോധനക്ക് വിധേയമാക്കി. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രെൻറ നിർദേശ പ്രകാരം നടത്തിയ പരിശോധനയില്‍ 247 വാഹനങ്ങൾക്ക് എതിരെ നിയമ നടപടി സ്വീകരിച്ചു. മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നവർക്കും അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ കുട്ടികളെ തിക്കിനിറച്ച് കൊണ്ടുപോകുന്ന സ്കൂള്‍ ബസുകള്‍, ഓട്ടോറിക്ഷകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവക്കുമെതിരെയും ശക്തമായ നടപടി സ്വീകരിക്കുന്നതിെൻറ ഭാഗമായിട്ടായിരുന്നു പ്രത്യേക പരിശോധന. ജില്ലയൊട്ടാകെ 801 സ്കൂള്‍ ബസുകളും 848 മറ്റ് വാഹനങ്ങളും പരിശോധിച്ചു. ഇതിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 18 സ്കൂൾ വാഹന ഡ്രൈവർമാർക്കെതിരെയും അശ്രദ്ധമായി വാഹനമോടിച്ചതിന് 42 ഡ്രൈവർമാർക്കെതിരെയും അമിത വേഗത്തില്‍ വാഹനമോടിച്ചതിന് 53 പേർക്കെതിരെയും ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് ആറുപേർക്കെതിരെയും മറ്റ് ട്രാഫിക് നിയമ ലംഘന പ്രകാരം 128 പേർക്കെതിരെയും നടപടി സ്വീകരിച്ചു. ആകെ 51,100 രൂപ പിഴ ഈടാക്കി. മാന്നാറിൽ നടത്തിയ പരിശോധനയിൽ കോട്ടയം, ആലപ്പുഴ ജില്ലകളിൽ പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളജ് ബസുകളിലെ രണ്ട് ഡ്രൈവർമാർ കുടുങ്ങി. ബസുകൾ പിടിച്ചെടുക്കുകയും ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്ത്് വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ഡ്രൈവർമാരായ തിരുവല്ല കടപ്ര മഠത്തിൽ വീട്ടിൽ തോമസ് (49), കായംകുളം കരീലകുളങ്ങര തുണ്ടിൽ വീട്ടിൽ ഉണ്ണി (46) എന്നിവരുടെ പേരിൽ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. വരുംദിവസങ്ങളിലും പരിശോധനകള്‍ തുടരും. സ്കൂള്‍ ബസില്‍ പ്രാഥമിക ചികിത്സ കിറ്റ് ഉണ്ടെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്. ലൈസൻസ്, വാഹന പെർമിറ്റ് എന്നിവ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശനമായ നിയമനടപടികള്‍ സ്വീകരിക്കും. എല്ലാ സ്കൂളുകളിലും സ്കൂള്‍ ബസുകളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് ഒരു അധ്യാപകനെ സേഫ്റ്റി ഓഫിസറായി നിയമിക്കാൻ പൊലീസ് മേധാവി നിർദേശിച്ചു. നാല് താലൂക്കുകളിെല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ആലപ്പുഴ: ശക്തമായ മഴയും കടൽക്ഷോഭവും മൂലം ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുള്ളതിനാലും ജലനിരപ്പ് ക്രമാതീതമായി വർധിച്ചതിനാലും ഈ താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story