Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെങ്ങന്നൂർ നഗരസഭ വൈസ്...

ചെങ്ങന്നൂർ നഗരസഭ വൈസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പ് ഇന്ന്

text_fields
bookmark_border
ചെങ്ങന്നൂർ: ഭരണകക്ഷിയായ യു.ഡി.എഫിലെ മുൻ ധാരണപ്രകാരം വൈസ് ചെയർപേഴ്സൻ സ്ഥാനം രാജിെവച്ച കേരള കോൺഗ്രസിലെ കുഞ്ഞുകുഞ്ഞമ്മ പറമ്പത്തൂരി​െൻറ ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കാനിരിേക്ക, കേരള കോൺഗ്രസി​െൻറ തന്നെ സ്ഥാനാർഥിയായ വത്സമ്മ എബ്രഹാം മത്സരത്തിൽനിന്ന് പിന്മാറി. കുഞ്ഞുകുഞ്ഞമ്മ പറമ്പത്തൂർതന്നെ വീണ്ടും യു.ഡി.എഫി​െൻറ വൈസ്ചെയർപേഴ്സൻ സ്ഥാനാർഥിയാകും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ടെലിഫോൺ സംഭാഷണം വിവാദമായതിനെ തുടർന്ന് വത്സമ്മ എബ്രഹാമിനെ തൽസ്ഥാനത്തേക്ക് പിന്തുണക്കേണ്ടതിെല്ലന്ന കോൺഗ്രസ് തീരുമാനത്തെ തുടർന്നാണ് കുഞ്ഞുകുഞ്ഞമ്മ പറമ്പത്തൂരിന് മത്സരിക്കാൻ വീണ്ടും അവസരം ലഭിച്ചത്. യു.ഡി.എഫിന് 12 അംഗങ്ങൾ ഉള്ളതിൽ ഒമ്പതുപേർ കോൺഗ്രസി​െൻറയും മൂന്നുപേർ കേരള കോൺഗ്രസ് -എമ്മി​െൻറയും അംഗങ്ങളാണ്. എൻ.ഡി.എ സ്ഥാനാർഥിയായി ഗീത കുശൻ മത്സരിക്കും. ഇടതുമുന്നണിക്കും സ്ഥാനാർഥി ഉണ്ടാകും. കക്ഷിനില: ആകെ സീറ്റ് 27. യു.ഡി.എഫ് -12, എൽ ഡി.എഫ് -ഒമ്പത്. എൻ.ഡി.എ -ആറ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story