Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടനാട്ടിൽ...

കുട്ടനാട്ടിൽ തുരുത്തുകൾ ഒറ്റപ്പെട്ടു

text_fields
bookmark_border
ആലപ്പുഴ: കാലവർഷത്തിൽ കിഴക്കൻ വെള്ളത്തി​െൻറ കുത്തൊഴുക്കി​െൻറ ഭീതിയിലാണ് ആലപ്പുഴ. കുട്ടനാട് കിഴക്കൻ മേഖലയിലെ പല തുരുത്തുകളും ഇപ്പോൾത്തന്നെ ഒറ്റപ്പെട്ടു. കുട്ടനാട് ഉൾപ്പെടെ നാല് താലൂക്കുകളിൽ വെള്ളപ്പൊക്ക ഭീഷണിമൂലം വ്യാഴാഴ്ച വിദ്യാലയങ്ങൾക്ക് അവധി നൽകി. ശക്തമായ മഴെയക്കാൾ ഭീഷണിയാണ് കിഴക്കുനിന്നുള്ള മഴവെള്ളത്തി​െൻറ ഇറക്കം. അച്ചൻകോവിൽ, മണിമല ആറുകളുടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതാണ് പടിഞ്ഞാറോട്ടുള്ള വരവ് കൂടാൻ കാരണം. വേമ്പനാട്ടുകായലി​െൻറ കൈവഴികളെല്ലാം കരകവിഞ്ഞുതുടങ്ങി. കുട്ടനാട്ടിൽ രണ്ടാംകൃഷി തുടങ്ങിയ ഏക്കറുകണക്കിന് പാടശേഖരങ്ങളിൽ പലയിടത്തും മടവീണ് കൃഷി നശിച്ചു. കഴിഞ്ഞമാസം ബലപ്പെടുത്തിയ ബണ്ടുകളാണ് കിഴക്കൻ വെള്ളത്തി​െൻറ ഒഴുക്കിൽ കുത്തിയൊലിച്ചുപോയത്. വിത കഴിഞ്ഞ് ദിവസങ്ങൾ മാത്രമായ പാടശേഖരങ്ങളാണ് വെള്ളത്തിനടിയിലായത്. ഇതിനകംതന്നെ 600 ഏക്കറിലെ കൃഷി നശിച്ചിട്ടുണ്ട്. തോട്ടപ്പള്ളി സ്പിൽവേയിലെ പൊഴി മുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കുന്നുണ്ടെങ്കിലും അനിയന്ത്രിതമായ കിഴക്കൻ വെള്ളത്തി​െൻറ വരവ് എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു. ഒരുവശത്ത് വ്യാപകമായ മടവീഴ്ചയും മറുവശത്ത് വെള്ളം കയറി ജീവിതം ദുരിതപൂർണമായ അവസ്ഥയും. നിരവധി സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലാണ് കൂടുതൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story