Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2018 11:26 AM IST Updated On
date_range 12 Jun 2018 11:26 AM ISTഅവഗണനയുടെ ദുരിതവുംപേറി കമ്യൂണിറ്റി ഹാൾ
text_fieldsbookmark_border
ചെങ്ങന്നൂർ: ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിെൻറ അധീനതയിലുള്ള കമ്യൂണിറ്റി ഹാൾ നവീകരണ പ്രവർത്തനങ്ങൾ നടത്താതെ അവഗണിക്കുന്നു. അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽപ്പെടുത്തി പൊതു ഫണ്ട് വിനിയോഗിച്ച് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താമെന്നിരിക്കെ, കമ്യൂണിറ്റി ഹാളിനോട് മാത്രം മാറിമാറി വരുന്ന സമിതി അവഗണന തുടരുകയാണ്. 14ാം വാർഡിൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ നിരന്തരം പരിപാടികൾ നടക്കാറുണ്ടെങ്കിലും അറ്റകുറ്റപ്പണികളൊന്നും നടത്താറില്ല. കെട്ടിടം പെയിൻറ് ചെയ്യുകയും ശുചിമുറികൾ, ജലവിതരണം, ശബ്ദം, വെളിച്ചം, പരിസരത്ത് ഇൻറർലോക്ക് പാകി വൃത്തിയാക്കൽ എന്നിവ ക്രമീകരിച്ചാൽ മികച്ച ഹാളായി മാറ്റാം. ഇപ്പോൾ നാലുവശവും പുല്ലുവളർന്ന് കാടുപിടിച്ച നിലയിലാണ്. കൂടാതെ ഇവിടെ നടത്തുന്ന യോഗങ്ങളുമായി ബന്ധപ്പെട്ട് ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങളും കുന്നുകൂടുന്നു. ഇത് നീക്കംചെയ്യാനുള്ള നടപടികൾ സ്വീകരിക്കുന്നില്ല. ഒരു ദിവസത്തേക്ക് 1500 രൂപയാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. ഗ്രാമത്തിലെ പ്രധാനപ്പെട്ട ഹാളിൽ ആർക്കും അനായാസം എത്തിച്ചേരാൻ കഴിയുന്ന തരത്തിലുള്ള ഒട്ടേറെ സുഗമമായ യാത്രാമാർഗങ്ങളുണ്ട്. കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽനിന്ന് 400 മീറ്ററിൽ താഴെ മാത്രമേ ദൂരമുള്ളു. രമേശ് ചെന്നിത്തല മാവേലിക്കരയിൽനിന്നുള്ള ലോക്സഭ അംഗമായിരിക്കെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് ഹാൾ നിർമിച്ചത്. 2002 നവംബർ 25ന് അന്നത്തെ സിവിൽ സപ്ലൈസ്-സാംസ്കാരിക മന്ത്രി ജി. കാർത്തികേയനാണ് തറക്കല്ലിട്ടത്. നിർമിതികേന്ദ്രത്തിെൻറ ചുമതലയിൽ യാഥാർഥ്യമാക്കിയ ഹാൾ 2016 നവംബർ 20ന് നിയമ മന്ത്രിയായിരുന്ന എം. വിജയകുമാറാണ് ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ പരിപാടികൾ കഴിഞ്ഞാലും ഗേറ്റ് പൂട്ടാതെ തുറന്നുകിടക്കുകയാണ്. കെട്ടിടത്തിെൻറ മൂന്ന് വശങ്ങളിലും തിണ്ണയുള്ളതിനാൽ സാമൂഹികവിരുദ്ധർ സന്ധ്യക്കുശേഷം സ്വതന്ത്രമായി വിഹരിക്കാനും കിടന്നുറങ്ങാനും ഉപയോഗപ്പെടുത്തുകയാണ്. ഹാളിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മതസൗഹാർദ സംഗമവും ഇഫ്താർ വിരുന്നും ചാരുംമൂട്: ഭാരതീയ ജനത ന്യൂനപക്ഷ മോർച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ മതസൗഹാർദ സംഗമവും ഇഫ്താർ വിരുന്നും നടത്തി. ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമൻ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എസ്. സുധീർ അധ്യക്ഷത വഹിച്ചു. പെരുന്നാൾ കിറ്റ് കേന്ദ്ര വഖഫ് ബോർഡ് അംഗം ടി.ഒ. നൗഷാദ് വിതരണം ചെയ്തു. സരസ്വതിമഠം ഗിരീഷ് നമ്പൂതിരി, രാജൻ കെ. മാത്യു, എം.എം. ജമാലുദ്ദീൻ, ജയിംസ് ചാരുംമൂട്, മധു ചുനക്കര, വെട്ടിയാർ മണിക്കുട്ടൻ, കെ.കെ. അനൂപ്, അനിൽ വള്ളികുന്നം, സുകുമാരൻ നായർ, സത്യപാൽ, എസ്. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. ഭീഷണി ഉയർത്തി വഴിയരികിലെ ട്രാൻസ്ഫോർമർ കായംകുളം: റോഡിലേക്ക് തള്ളിനിൽക്കുന്ന ട്രാൻസ്േഫാർമർ അപകട ഭീഷണി ഉയർത്തുന്നു. കെ.പി റോഡരികിൽ റെസ്റ്റ് ഹൗസിന് സമീപമുള്ള ട്രാൻസ്ഫോർമറാണ് ഭീഷണിയാകുന്നത്. തിരക്കേറിയ റോഡിലായിട്ടും കവറിങ് ഇല്ലാത്തതാണ് ജനങ്ങളെ ഭയപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് നിരവധി തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് പരിസരവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story