Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2018 11:18 AM IST Updated On
date_range 11 Jun 2018 11:18 AM ISTആലപ്പുഴ ലൈവ്
text_fieldsbookmark_border
കലോപാസകർ പൊടിപിടിച്ച ഫയലുകൾക്കിടയിൽ ജീവിതം തളച്ചിടാൻ ഒരിക്കലും താൽപര്യമില്ലാത്ത ചിലരുണ്ട്. കലാപരമായി ഏറെ കഴിവുകളുള്ളവരാണ് സർക്കാർ-സ്വകാര്യ മേഖലയിലെ ഓഫിസുകളിലെ മിക്ക ജീവനക്കാരും. താഴെത്തട്ട് മുതൽ ഉന്നത ഉദ്യോഗസ്ഥർവരെ ഇൗ ഗണത്തിലുണ്ട്. ചിത്രകല, നാടൻപാട്ട്, കഥ-കവിത രചന പാടവമുള്ളവർ എന്നിങ്ങനെ പോകുന്നു ആ പട്ടിക. ഇതിൽ സ്ത്രീപുരുഷ വ്യത്യാസമില്ല. അടിസ്ഥാന യോഗ്യതയോ പ്രത്യേക പഠനമോ പരിശീലനമോ ഇല്ലാതെ തങ്ങൾക്കും ഇത് വഴങ്ങുമെന്ന് തെളിക്കുകയാണ് ഈ ഉദ്യോഗസ്ഥർ. സ്ഥാനമാനങ്ങളിലെ വലുപ്പച്ചെറുപ്പം ഇവരുടെ കലാവാസനകൾക്ക് തടസ്സമല്ല. സുഹൃത്തുക്കൾ, സഹപ്രവർത്തകർ, ഉറ്റ ബന്ധുക്കൾ എന്നിവരുടെ പ്രേരണയും പ്രോത്സാഹനവുമാണ് തിരക്കുപിടിച്ച നേരങ്ങളിലും ഉദ്യോഗസ്ഥരെ സ്വയം ആർജിച്ച കലാവൈഭവങ്ങളെ കൈമോശം വരാതെ പിടിച്ചുനിർത്തുന്നത്. ഈ പ്രവർത്തനങ്ങൾ ഇന്നത്തെ പുതുതലമുറകൾക്ക് മാതൃകയാണ്. തങ്ങളുടെ സർഗസൃഷ്ടികൾ ലോകത്തെ തുറന്ന് കാട്ടുന്നതിലൂടെ വലിയ ആനന്ദമാണ് ലഭിക്കുന്നത്. ജോലിയിൽനിന്നുള്ള പിരുമുറുക്കങ്ങളും പ്രയാസങ്ങളും മറക്കുന്നതും അതിലൂടെതന്നെ. അത്തരക്കാരിൽ ചിലരാണിവർ... റൂബിയുടെ ചിത്രലോകത്തിന് പരിധിയില്ല ഒാഫിസിലും വീട്ടിലും ഒരേപോലെ തിരക്കുള്ള വനിത ഉദ്യോഗസ്ഥർക്ക് ഇടയിലും കലയെ സ്നേഹിക്കുന്ന നിരവധി പേരുണ്ട്. അത്തരമൊരു വ്യക്തിയാണ് ഇറിഗേഷൻ വകുപ്പിലെ സീനിയർ സൂപ്രണ്ട് പാതിരപ്പള്ളി കിങ്ങിണിയിൽ റൂബി സന്തോഷ്. കാൻവാസും നിറക്കൂട്ടും കണ്ടാൽ റൂബി പിന്നെ സർഗാത്മക ലോകത്താണ്. ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും ആദ്യമായി ഇത് പരീക്ഷിച്ച് വിജയിപ്പിച്ചതിെൻറ െക്രഡിറ്റ് ഏകമകൾ ഭാമക്കാണ്. ആർക്കിടെക്റ്റ് ആയ മകളുടെ പ്രേരണയാൽ വരച്ചുതുടങ്ങിയ റൂബിക്ക് ഇന്ന് വീട്ടിൽ ഒരു ആർട്ട് മ്യൂസിയംതന്നെ ഒരുക്കാൻ സാധിച്ചു. ഭർത്താവ് സന്തോഷിെൻറ അകമഴിഞ്ഞ പിന്തുണയും കൂടിയായപ്പോഴാണ് തെൻറ കലാജീവിതം പൂർണതയിലെത്തിയതെന്ന് 50കാരിയായ റൂബി പറയുന്നു. കൊല്ലം സ്വദേശിയായ റൂബി വിവാഹത്തിനുശേഷമാണ് ആലപ്പുഴയിൽ എത്തിയത്. കുട്ടിക്കാലത്ത് പിതാവ് കെ. ആനന്ദെൻറ സഹായം ചിത്രരചനയുടെ ബാലപാഠങ്ങൾ ഹൃദിസ്ഥമാക്കാൻ സഹായിച്ചു. അതിനുശേഷം വരക്കാൻ തുടങ്ങിയെങ്കിലും പ്രഫഷനാക്കുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല. വരച്ചുകൂട്ടിയ സൃഷ്ടികൾ ആരെയും കാണിക്കാതെ വീട്ടിൽതന്നെ സൂക്ഷിക്കാനായിരുന്നു റൂബി ഇഷ്ടപ്പെട്ടിരുന്നത്. എന്നാൽ, സഹപ്രവർത്തക കലാകാരിയാണെന്ന് തിരിച്ചറിഞ്ഞ സുഹൃത്തുക്കളുടെ പ്രേരണക്ക് വഴങ്ങി 2016ൽ ആലപ്പുഴ ചടയംമുറി സ്മാരക ഹാളിൽ 30 ചിത്രങ്ങളുടെ പ്രദർശനം നടത്തി. അന്ന് വലിയ പ്രോത്സാഹനമായിരുന്നു സമൂഹത്തിൽനിന്ന് ലഭിച്ചത്. വീട്ടിലെയും ഓഫിസിലെയും തിരക്ക് കാരണം ഇപ്പോൾ വരക്കുന്നത് കുറവാണ്. മകളുടെ നിർബന്ധപ്രകാരം മാത്രമാണ് വരക്കുന്നത്. പ്രമോഷൻ ലഭിച്ചതോടെ ജോലികൊണ്ട് നിന്നുതിരിയാൻ സമയം ലഭിക്കാത്തത് വർഷങ്ങളായി സൂക്ഷിച്ചുവന്ന കഴിവിനെ ഇല്ലാതാക്കുമെന്ന ആശങ്കയും റൂബി പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story