Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിത്തുൽപാദന...

വിത്തുൽപാദന പ്രദര്‍ശനതോട്ടം ഏറ്റെടുക്കുന്ന നീക്കത്തിൽനിന്ന്​ പിന്മാറണമെന്ന്​

text_fields
bookmark_border
കൊച്ചി: നാളികേര വികസന ബോര്‍ഡി​െൻറ നേര്യമംഗലത്ത് പ്രവര്‍ത്തിക്കുന്ന വിത്തുൽപാദന പ്രദര്‍ശനതോട്ടം ഏറ്റെടുക്കാനുള്ള നീക്കത്തിൽനിന്ന് സംസ്ഥാന കൃഷി വകുപ്പ് പിന്മാറണമെന്ന് അഖിലേന്ത്യ നാളികേര വികസന ബോര്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡൻറ് ബിനു ഫിലിപ് ചെറിയാനും ജനറൽ സെക്രട്ടറി കെ. കണ്ണദാസും ആവശ്യപ്പെട്ടു. നാളികേര വികസന ബോര്‍ഡി​െൻറ കേരളത്തിലെ ഏക വിത്തുൽപാദന കേന്ദ്രമാണ് നേര്യമംഗലം ഫാം. വംശശുദ്ധിയുള്ള നടീൽ വസ്തുക്കള്‍ ഉൽപാദിപ്പിക്കുന്നതിന് ടിഷ്യുകള്‍ചര്‍, ഹൈബ്രഡൈസേഷന്‍ ഉള്‍പ്പെടെ ആധുനിക സാങ്കേതികവിദ്യകളും ഗവേഷണഫലങ്ങളും ബോര്‍ഡ് നേര്യമംഗലം ഫാമിൽ പരീക്ഷിച്ചുവരുന്ന നിര്‍ണായകഘട്ടത്തിൽ ഫാം ഏറ്റെടുക്കാനുള്ള നീക്കം രാജ്യത്തെ നാളികേര വികസനത്തി​െൻറ കടയ്ക്കൽ കോടാലി െവക്കുന്നതിന് തുല്യമാണ്. പ്രവര്‍ത്തിക്കുന്ന ഒരുഫാമി​െൻറ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് സ്ഥലം കൈമാറാന്‍ കേരളത്തി​െൻറ കൃഷിവകുപ്പ് ആവശ്യപ്പെടുന്നത് തികച്ചും കര്‍ഷകദ്രോഹപരമായ നടപടിയാണെന്നും ബിനു ഫിലിപ് ചെറിയാനും, കെ. കണ്ണദാസും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story