Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറിലേഷന്‍സ്...

റിലേഷന്‍സ് കോഒാഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ ഇൻറര്‍നാഷനല്‍ റിലേഷന്‍സ് കോഒാഡിനേറ്റര്‍ ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം: 40,000. പിഎച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് 42,000. ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും ഇംഗ്ലീഷില്‍ ആശയവിനിമയ പ്രാവീണ്യവുമാണ് യോഗ്യത. ജനറല്‍ വിഭാഗത്തിന് 610 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 120 രൂപയുമാണ് അപേക്ഷഫീസ്. ഇൗ മാസം 30ന് മുമ്പ് നിശ്ചിത ഫീസടച്ച് www.cusat.ac.in/vacancy ൽ അപേക്ഷിക്കണം. അപേക്ഷ വയസ്സ്, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ ഏഴിന് മുമ്പ് രജിസ്ട്രാര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി-682022 വിലാസത്തില്‍ ലഭിക്കണം. കുസാറ്റ്: ജെ.ആര്‍.എഫിന് അപേക്ഷ ക്ഷണിച്ചു കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഇൻറര്‍നാഷനല്‍ സ്‌കൂള്‍ ഓഫ് ഫോട്ടോണിക്‌സില്‍ ഡി.എസ്.ടി സെര്‍ബ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധപ്പെട്ട േപ്രാജക്ടില്‍ ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെല്ലോഷിപ് തുക 25,000 രൂപയും 20 ശതമാനം വീട്ടുവാടക ബത്തയും. ഫിസിക്‌സ്/ഫോട്ടോണിക്‌സ് ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ് ആൻഡ് ലേസര്‍ ടെക്‌നോളജി/ അപ്ലൈഡ് ഒപ്റ്റിക്‌സ് എന്നിവയില്‍ എം.ടെക് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഗേറ്റ്/ യു.ജി.സി-സി.എസ്‌.ഐ.ആര്‍ നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താൽപര്യമുള്ളവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ സഹിതം ഇൗ മാസം 20ന് മുമ്പ് ഡോ. എം. കൈലാസ്‌നാഥ്, പ്രഫസര്‍, ഇൻറര്‍നാഷനല്‍ സ്‌കൂള്‍ ഓഫ് ഫോട്ടോണിക്‌സ്, കുസാറ്റ് വിലാസത്തില്‍ അപേക്ഷിക്കുക. ഫോണ്‍: 0484 2575848.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story