Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎടത്തല പൊലീസ്...

എടത്തല പൊലീസ് അതിക്രമം: നാല്​ പൊലീസുകാർക്കെതിരെ കേസ്; യുവാവി​െൻറ പരിക്ക്​ ഗുരുതരം

text_fields
bookmark_border
ആലുവ: കാർ ബൈക്കിലിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ച സംഭവത്തിൽ നാല് പൊലീസുകാർക്കെതിരെ കേസ്. സസ്പെൻഷനിലുള്ള ഗ്രേഡ് എ.എസ്.െഎ ഇന്ദുചൂഡൻ, ഗ്രേഡ് എ.എസ്.െഎ പുഷ്പരാജ്, സീനിയർ സിവിൽ പൊലീസ് ഒാഫിസർ അബ്ദുൽ ജലീൽ, സിവിൽ പൊലീസ് ഒാഫിസർ അഫ്സൽ എന്നിവർക്കെതിരെയാണ് കേസ്. ഇവരിൽ ഇന്ദുചൂഡൻ ഒഴികെയുള്ളവരെ തീവ്രപരിശീലനത്തിന് കളമശ്ശേരി എ.ആർ ക്യാമ്പിലേക്ക് മാറ്റി. എസ്.െഎ അരുണിനെതിരെ നടപടിയെടുക്കുന്ന കാര്യം വകുപ്പുതല അന്വേഷണം പൂർത്തിയായശേഷം തീരുമാനിക്കുമെന്ന് ആലുവ റൂറൽ എസ്.പി രാഹുൽ ആർ. നായർ അറിയിച്ചു. മർദിച്ച് പരിക്കേൽപിച്ചു, അന്യായ തടങ്കലിൽ വെച്ചു എന്നീ കുറ്റങ്ങളാണ് പൊലീസുകാർക്കെതിരെ ചുമത്തിയത്. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയാണ് സംഭവം അന്വേഷിക്കുന്നത്. ഇതിനിടെ, മർദനത്തിനിരയായ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാ​െൻറ (39) പരിക്ക് ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. കവിളെല്ല് പൊട്ടിയ ഇദ്ദേഹത്തെ ബുധനാഴ്ച ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഉസ്മാ​െൻറ ശരീരമാസകലം ചതവും മുറിവുമുണ്ട്. ഇടതുകണ്ണിന് താഴെ മുഖത്തേറ്റ പരിക്ക് ഗുരുതരമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്. കവിളിലെ എല്ലുപൊട്ടി ഉള്ളിലേക്ക് തള്ളിയ നിലയിലാണ്. ഇത് ശരിയാക്കാനായിരുന്നു ശസ്ത്രക്രിയ. താടിയെല്ല് പൊട്ടിയതായും നട്ടെല്ലിന് ക്ഷതമേറ്റതായും മെഡിക്കല്‍ റിപ്പോർട്ടിലുണ്ട്. കവിളിലെ പരിക്ക് കാഴ്ചയെ ബാധിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. നിലവിൽ ഇടതുകണ്ണി​െൻറ കാഴ്ചക്ക് മങ്ങലുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ആേറാടെ എടത്തല കുഞ്ചാട്ടുകരയിലാണ് സംഭവങ്ങളുടെ തുടക്കം. ഗൾഫിൽനിന്ന് രണ്ടുമാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഉസ്മാൻ. നോമ്പുതുറ വിഭവങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന ഉസ്മാ​െൻറ ബൈക്കിൽ മഫ്തിയിൽ പൊലീസ് സഞ്ചരിച്ച സ്വകാര്യ കാർ ഇടിക്കുകയായിരുന്നു. തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. തങ്ങൾ പൊലീസുകാരാണെന്ന് ഇവർ ഒരു ഘട്ടത്തിലും വെളിപ്പെടുത്തിയിരുന്നില്ല. സംഭവ സ്‌ഥലത്തുെവച്ച് ക്രൂരമായി മർദിച്ച പൊലീസ് സംഘം ഉസ്മാനെ വലിച്ച് കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയതാണെന്നാണ് കണ്ടുനിന്നവർ കരുതിയത്. കാറിലും സ്‌റ്റേഷനിലും ഉസ്മാന് മർദനമേറ്റു. കാറിലുണ്ടായിരുന്ന പോക്സോ കേസ് പ്രതിയും ഉസ്മാനെ കൈേയറ്റം ചെയ്തതായി പറയുന്നു. പൊലീസുകാരിൽ ചിലർ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. മോഷണക്കേസ് പ്രതി സ്‌റ്റേഷനിൽനിന്ന് ചാടിപ്പോയ സംഭവത്തിൽ നാലുദിവസം മുമ്പാണ് ഇന്ദുചൂഡൻ സസ്പെൻഷനിലായത്. സസ്പെൻഷനിലായിട്ടും ഇന്ദുചൂഡൻ ചൊവ്വാഴ്ച സ്റ്റേഷനിലെത്തി മർദനത്തിന് ഒത്താശ ചെയ്തെന്ന പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. ഗുണ്ടകൾ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി സ്‌റ്റേഷനിലെത്തിയ ബന്ധുക്കൾ കണ്ടത് ഉസ്മാനെ പൊലീസ് തല്ലിച്ചതക്കുന്നതാണ്. ഇതിൽ പ്രതികരിച്ചവരെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും പുറത്താക്കി. സംഭവമറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും സ്‌റ്റേഷനിലെത്തി ബഹളം വെച്ചതോടെയാണ് ഡിവൈ.എസ്.പി കെ.ബി. പ്രഫുല്ലചന്ദ്രൻ ഇടെപട്ട് ഉസ്മാനെ ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്ക് ഗുരുതരമായതിനാൽ രാത്രി വൈകി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, 2011ൽ എസ്.ഐയായിരുന്ന നിഷാദ് ഇബ്രാഹീമിനെ ആക്രമിച്ച കേസിൽ ഉസ്മാൻ പ്രതിയാണെന്നാണ് പൊലീസി​െൻറ ആരോപണം. ഉസ്മാനെതിരെയും കേസ് ആലുവ: എടത്തല പൊലീസി​െൻറ മർദനത്തിനിരയായ ഉസ്മാനെതിരെ കേസെടുത്തതായി ജില്ല പൊലീസ് ആസ്‌ഥാനത്തുനിന്ന് അറിയിച്ചു. പൊലീസി​െൻറ കൃത്യനിർവഹണത്തിന് തടസ്സംനിൽക്കൽ, ദേഹോപദ്രവമേൽപിക്കൽ എന്നിവക്ക് ഉസ്മാനെ എടത്തല പൊലീസ് പിടികൂടിയെന്നാണ് വാർത്തക്കുറിപ്പിലുള്ളത്. െഎ.പി.സി 332, 353 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പോക്സോ കേസിലെ പ്രതിയെ പിടികൂടി കാറിൽ കൊണ്ടുവരുന്ന വഴി പൊലീസ് ഉദ്യോഗസ്‌ഥരെ ഉപദ്രവിക്കുകയും കൃത്യനിർവഹണത്തിന് തടസ്സം സൃഷ്‌ടിക്കുകയും ചെയ്തെന്നാണ് ഉസ്മാനെതിരായ ആരോപണം. പൊലീസ് പറയുന്നത്: പൊലീസ് സഞ്ചരിച്ച കാർ കുഞ്ചാട്ടുകര ഭാഗത്ത് ബൈക്കിൽ തട്ടി. ബൈക്കുകാരുടെ അപാകത കൊണ്ടാണ് ഇത് സംഭവിച്ചതെന്നതിനാൽ അവർ ക്ഷമാപണം നടത്തി. പൊലീസുകാർ തിരികെ പോരുേമ്പാൾ അടുത്തുനിന്ന ഉസ്മാൻ ഒാടി വന്ന് ഒരു കാരണവുമില്ലാതെ പൊലീസ് ഡ്രൈവറെ മർദിച്ചു. യൂനിഫോമിലല്ലാതിരുന്ന തങ്ങൾ പൊലീസ് ഉദ്യോഗസ്‌ഥരാണെന്നും പോക്സോ കേസിലെ പ്രതിയെ പിടികൂടി സ്‌റ്റേഷനിലേക്ക് കൊണ്ട് പോകുന്നതാണെന്നും പറഞ്ഞിട്ടും ഉസ്മാൻ മർദിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്‌ഥരെ ഉപദ്രവിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉസ്മാനെതിരെ ആലുവ ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷനിൽ കേസുള്ളതാണ്. ആലുവ-മൂന്നാർ റോഡിൽ െവച്ച് ടോറസ് ലോറിയുടെ ഡ്രൈവറെ ഒരു സംഘം ദേഹോപദ്രവം ഏൽപിക്കുന്നത് തടയാൻ ചെന്ന പൊലീസ് ഉദ്യോഗസ്‌ഥരുടെ കൃത്യനിർവഹണത്തിന് തടസ്സം വരുത്തിയതിനും ദേഹോപദ്രവം ഏൽപിച്ചതിനും പൊലീസ് ജീപ്പിന് നാശനഷ്‌ടം വരുത്തി പൊതുമുതൽ നശിപ്പിച്ചതിനുമാണ് അന്ന് കേസ് രജിസ്‌റ്റർ ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story