Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോടതി മുറിയിലെ...

കോടതി മുറിയിലെ മുഴങ്ങുന്ന ശബ്​ദം ഇനി ഒാർമ; പി.ജി. തമ്പിക്ക്​ പൗരാവലിയുടെ അന്ത്യാഞ്​ജലി

text_fields
bookmark_border
ആലപ്പുഴ: കോടതി മുറികളിൽ ഇനി ആ ശബ്ദം മുഴങ്ങില്ല. ഘനഗാംഭീര്യമാർന്ന വാദമുഖങ്ങളിലൂടെ നിയമത്തി​െൻറ വഴികളിലൂടെ കോടതികളിൽ ശ്രദ്ധേയനായ പ്രശസ്ത അഭിഭാഷകൻ പി.ജി. തമ്പി ഒാർമയാകുേമ്പാൾ ആലപ്പുഴയിലെ അഭിഭാഷക തലമുറയിലെ പ്രമുഖ കണ്ണിയാണ് മറയുന്നത്. വിദ്യാഭ്യാസ കാലംമുതൽ തന്നെ ഇടതുപക്ഷ ചേരിക്കൊപ്പം സഞ്ചരിച്ച പി.ജി. തമ്പി അഭിഭാഷകവൃത്തിയിൽ തേൻറതായ കൈയൊപ്പ് ചാർത്തിയാണ് വിടവാങ്ങിയത്. ആലപ്പുഴ സെഷൻസ് കോടതിയിലും ഹൈകോടതിയിലും ആ ശബ്ദം പതിറ്റാണ്ടുകേളാളം മുഴങ്ങി. നിയമ പരിജ്ഞാനത്തി​െൻറ ആഴങ്ങളിലൂടെ സഞ്ചരിക്കാനും കക്ഷികൾക്ക് വേണ്ടി അതി​െൻറ എല്ലാ തലങ്ങളിലും സ്പർശിച്ച് വിജയം വരിക്കാനും അസാമാന്യമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. ഒേട്ടറെ കോളിളക്കം സൃഷ്ടിച്ച ക്രിമിനൽ കേസുകൾ വാദിക്കുകയും അതിൽ വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്. തികഞ്ഞ സഹൃദയൻ കൂടിയായിരുന്നു പി.ജി. തമ്പി. അതോടൊപ്പം ശരിയെന്ന് തോന്നുന്നത് തുറന്നുപറയാനുള്ള ആർജവവും കാണിച്ചു. തനിക്ക് ശരിയല്ലാത്ത വിഷയത്തിൽ ഒരിക്കലും അദ്ദേഹം അഭിരമിച്ചിരുന്നില്ല. വി.എസ് സർക്കാറി​െൻറ കാലത്ത് പി.ജി. തമ്പിയെ ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷനായി നിയമിച്ചെങ്കിലും അധികകാലം ആ തസ്തികയിൽ അദ്ദേഹം തുടർന്നില്ല. കാരണം അനിഷ്ടകരമായ അഭിപ്രായങ്ങൾ കേട്ടുകൊണ്ട് കസേരയിൽ ഇരിക്കേണ്ടെന്ന് കരുതി അദ്ദേഹം രാജിവെക്കുകയായിരുന്നു. ഒേട്ടറെ ശിഷ്യഗണങ്ങൾ അഭിഭാഷക വൃത്തിയിൽ അദ്ദേഹത്തിന് ഉണ്ട്. എഴുത്തുകാരനും നല്ലൊരു പ്രാസംഗികനുമായിരുന്നു. സാഹിത്യ പാരമ്പര്യമുള്ള കുടുംബത്തിൽ പിറന്നതിനാൽ ത​െൻറ സർഗവൈഭവം പ്രകടിപ്പിക്കാനും പി.ജി. തമ്പിക്ക് സാധിച്ചിട്ടുണ്ട്. 1982ൽ ഹരിപ്പാട് നിേയാജക മണ്ഡലത്തിൽനിന്ന് സി.പി.എം സ്ഥാനാർഥിയായി മത്സരിച്ചത് ത​െൻറ ഇടതുപക്ഷ നിലപാടുകളോടുള്ള ആഭിമുഖ്യം കൊണ്ടായിരുന്നു. ആലപ്പുഴയുടെ പൊതുസമൂഹത്തിൽ അഭിഭാഷക സജീവതയിൽ നിൽക്കുേമ്പാഴും പി.ജി. തമ്പിക്ക് തിളക്കമാർന്ന ഒരിടം ഉണ്ടായിരുന്നു. അദ്ദേഹം ഒാർമയാകുന്നതോടെ ഒരു കാലഘട്ടത്തിനാണ് തിരശ്ശീല വീണത്. വിജയമ്മ ഹരിപ്പാട് നഗരസഭ ചെയർപേഴ്സണാകും ഹരിപ്പാട്: മുൻധാരണ പ്രകാരം പ്രഫ. സുധ സുശീലൻ രാജിെവച്ച ഒഴിവിൽ അടുത്ത രണ്ടര വർഷത്തേക്ക് പുന്നൂർമഠത്തിൽ വിജയമ്മ ഹരിപ്പാട് നഗരസഭ ചെയർപേഴ്സണാകും. നഗരസഭയിൽ യു.ഡി.എഫിന് 22 സീറ്റും സി.പി.എമ്മിന് അഞ്ചും ബി.ജെ.പി ഒന്ന്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. തെരഞ്ഞെടുപ്പിനുശേഷം വിജയമ്മ ചെയർപേഴ്സൻ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്നാണ് രണ്ടരവർഷം വീതം മാറിമാറി പ്രഫ. സുധ സുശീലനും പുന്നൂർമഠം വിജയമ്മയും ചെയർപേഴ്സൻ സ്ഥാനം വഹിക്കട്ടെ എന്നുള്ള ധാരണയുണ്ടായത്. ഇതുപ്രകാരമാണ് സുധ രാജിെവച്ചത്. മുൻധാരണ പ്രകാരം ശേഷിക്കുന്ന രണ്ടര വർഷത്തേക്ക് കെ.എം. രാജു വൈസ് ചെയർമാനാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story