Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2018 10:38 AM IST Updated On
date_range 4 Jun 2018 10:38 AM ISTനുമ്മ ഊണിന് ആവശ്യക്കാർ കുറവ്
text_fieldsbookmark_border
പറവൂർ: ജില്ല ഭരണകൂടം നടപ്പാക്കിയ വിശപ്പ് രഹിത നഗര പദ്ധതിക്ക് പറവൂരിൽ ആവശ്യക്കാർ കുറവ്. ജില്ല കലക്ടർ മുഹമ്മദ് വൈ. സഫീറുല്ലയാണ് നുമ്മ ഊണ് നടപ്പാക്കിയത്. പദ്ധതി വിജയിച്ചതിനെത്തുടർന്ന് താലൂക്ക് ആസ്ഥാനങ്ങളിലും നടപ്പാക്കുകയായിരുന്നു. പറവൂർ താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് കഴിഞ്ഞ 11 മുതലാണ് നുമ്മ ഊണ് ആരംഭിച്ചത്. നഗരത്തിലെ തെരഞ്ഞെടുത്ത രണ്ട് ഹോട്ടലുകൾവഴിയാണ് ഉച്ചക്ക് സൗജന്യ ഊണ് ഏർപ്പെടുത്തിയത്. കൂപ്പൺ വിതരണം ചെയ്യുന്നത് താലൂക്ക് ഓഫിസിൽനിന്നാണ്. ഉച്ചക്ക് രണ്ടുവരെ ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. പറവൂരിൽ ദിവസം 20 കൂപ്പൺ വിതരണം ചെയ്യണമെന്നാണ് ജില്ല അധികാരികൾ നിർദേശിച്ചിരുന്നത്. എന്നാൽ, മൂന്നാഴ്ചയായിട്ടും മുഴുവൻ കൂപ്പണും നൽകാനായിട്ടില്ല. പത്തിൽ താഴെ കൂപ്പൺ നൽകിയ ദിവസങ്ങളുമുണ്ട്. താലൂേക്കാഫിസിന് സമീപത്തെ ഉടുപ്പി ഹോട്ടലിൽ ഏഴ് മുതൽ 12 വരെ പേർ കൂപ്പണുമായി എത്താറുണ്ടെന്ന് ഹോട്ടലുടമ പറഞ്ഞു. മറ്റൊരു ഹോട്ടൽ ഫോർട്ട് റോഡിലാണ്. അവിടെ മൂന്നാഴ്ചകൊണ്ട് എത്തിയത് അഞ്ചുപേർ മാത്രം. പ്രചാരണം കൊടുത്താൽ കൂടുതൽപേർ ഊണ് കഴിക്കാൻ എത്തുമെന്നാണ് ഹോട്ടലുകാരുടെ നിഗമനം. മനുഷ്യാവകാശ കമീഷൻ ഇടപെടൽ തത്തപ്പിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം ആഴ്ചയിൽ രണ്ട് ദിവസം തുറക്കാൻ നിർദേശം പറവൂർ: തത്തപ്പിളളി പ്രാഥമികാരോഗ്യകേന്ദ്രം ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും തുറന്നുപ്രവർത്തിക്കണമെന്ന് മനുഷ്യാവകാശ സംസ്ഥാന കമീഷൻ നിർദേശം തത്തപ്പിളളി പ്രദേശത്തുകാർക്ക് ആശക്ക് വകനൽകി. കോട്ടുവള്ളി പഞ്ചായത്തിെൻറ കിഴക്കൻ മേഖലയിൽ നാല് വാർഡുകളിലായി സ്ഥിതിചെയ്യുന്ന തത്തപ്പിള്ളി പ്രദേശത്തുകാർക്ക് ചികിത്സ സൗകര്യം പരിമിതമാണ്. ആകെയുള്ളത് പ്രഥാമികാരോഗ്യകേന്ദ്രം മാത്രമാണ്. ആരോഗ്യകേന്ദ്രം പ്രവർത്തിക്കാതായതിനെതിരെ നാട്ടുകാർ മനുഷ്യാവകാശ കമീഷന് പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സിറ്റിങ്ങിൽ ആരോഗ്യകേന്ദ്രം ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും തുറന്നുപ്രവർത്തിക്കണമെന്ന് കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹനൻദാസ് നിർദേശിക്കുകയായിരുന്നു. രണ്ടാഴ്ചയിൽ ഒരിക്കൽ ഗർഭിണികളുടെയും കുട്ടികളുടെയും പ്രതിരോധ കുത്തിവെപ്പിന് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. എല്ലാ വ്യാഴാഴ്ചയും ജീവിതശൈലീ രോഗ ക്ലിനിക്കും വെള്ളിയാഴ്ചകളിൽ ആൻറിനേറ്റൽ ക്ലിനിക്കും പ്രവർത്തിക്കണം. ആശാ വർക്കർമാരെ ഉൾപ്പെടുത്തി വാർഡുതല ആരോഗ്യ ശുചീകരണത്തിനായി യോഗങ്ങൾ നടത്തണം. ഇതിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും വാർഡ് മെംബർമാരും പങ്കെടുക്കണമെന്നും കമീഷൻ നിർേദശം നൽകി. മെറിറ്റ് അവാർഡ് വിതരണം പറവൂർ: സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് നൽകുന്ന മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റിെൻറ കോപ്പിയും ഫോട്ടോയും സഹിതം ജൂൺ 11നകം ബാങ്ക് ഹെഡ് ഓഫീസിൽ അപേക്ഷിക്കണം. ഫോൺ: 0484 2442242, 2446505.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story