Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2018 10:48 AM IST Updated On
date_range 2 Jun 2018 10:48 AM ISTകാണാതായ കുട്ടികളെ സി.ഡബ്ല്യു.സിക്ക് മുമ്പാകെ ഹാജരാക്കിയതായി ജനസേവ
text_fieldsbookmark_border
ആലുവ: കാണാതായതായി പറയുന്ന കുട്ടികളെയും അവരുടെ വിവരങ്ങളും ചൈൽഡ് െവൽെഫയർ കമ്മിറ്റി (സി.ഡബ്ല്യു.സി) മുമ്പാകെ ഹാജരാക്കിയതായി ജനസേവ ശിശുഭവൻ. 45 കുട്ടികളെയാണ് സി.ഡബ്ല്യു.സി മുമ്പാകെ ഹാജരാക്കിയതെന്ന് ജനസേവ അധികൃതർ വ്യക്തമാക്കി. മേയ് 20ന് ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്ത ദിവസം എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റിയും സാമൂഹികക്ഷേമവകുപ്പും നടത്തിയ അന്വേഷണത്തിൽ 50 ഇതര സംസ്ഥാനക്കാരായ കുട്ടികളെ കാണുന്നില്ല എന്ന് പറഞ്ഞിരുന്നു. ഈ 50 കുട്ടികളെ ജൂൺ ഒന്നിന് കാക്കനാട്ടെ സി.ഡബ്ല്യു.സി ഓഫിസിൽ ഹാജരാക്കണമെന്ന ഉത്തരവ് ലഭിച്ചതിനെത്തുടർന്ന് യഥാർഥ കണക്ക്പ്രകാരമുള്ള കുട്ടികളെ വെള്ളിയാഴ്ച ഹാജരാക്കുകയായിരുന്നു. ഇതിൽ ജനസേവയിൽനിന്ന് വിവാഹം കഴിഞ്ഞുപോയ മൂന്ന് യുവതികളും ഉണ്ടായിരുന്നു. കാണാതായെന്ന് ആരോപിച്ച 50 കുട്ടികളിൽ 45 പേരുടെ കണക്ക് സി.ഡബ്ല്യു.സിക്ക് ബോധ്യപ്പെട്ടതായും അതിെൻറ രേഖ സി.ഡബ്ല്യു.സി ചെയർപേഴ്സൻ പദ്മജ നായരിൽനിന്ന് കൈപ്പറ്റിയതായും ജനസേവ സെക്രട്ടറി ഇന്ദിര ശബരീനാഥ് അറിയിച്ചു. ബാക്കി അഞ്ച് കുട്ടികളിൽ നാലുപേരെ സി.ഡബ്ല്യു.സി അറിവോടെ സ്കൂൾ അവധിക്ക് കണ്ണൂരിലുള്ള രക്ഷിതാക്കളോടൊപ്പം വിട്ടതാണ്. പനി ബാധിച്ച് കിടപ്പിലായതിനാൽ അവർക്ക് ഇവിടെ എത്തിച്ചേരാനായില്ല. അവർ തിരിച്ചെത്തിയാൽ അടുത്ത ദിവസംതന്നെ സി.ഡബ്ല്യു.സി മുമ്പാകെ ഹാജരാക്കും. ബാക്കി ഒരു കുട്ടിയെ 2012ൽ സി.ഡബ്ല്യു.സി ഉത്തരവുപ്രകാരം അവധിക്കാലത്ത് അമ്മ ജനസേവയിൽനിന്ന് കൂട്ടിക്കൊണ്ടുപോയതാണ്. ഇതിെൻറ രേഖകളും സൂക്ഷിച്ചിട്ടുണ്ട്. കുട്ടികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതും രക്ഷിതാക്കളൊടൊപ്പം പറഞ്ഞയക്കുന്നതുമെല്ലാം സി.ഡബ്ല്യു.സി അറിവോടെയാണെന്ന് ചെയർമാൻ ജോസ് മാവേലി പറഞ്ഞു. ജനസേവ ശിശുഭവനെ ജനകീയ പ്രസ്ഥാനമായി നിലനിർത്തണമെന്നും സ്ഥാപനത്തിെൻറ പ്രവർത്തനം പഴയതുപോലെ സുഗമമായി നടത്താനുള്ള അനുവാദം സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ജനസേവയും സി.ഡബ്ല്യു.സിയും തമ്മിെല നിയമപോരാട്ടം മൂലം ഇതര സംസ്ഥാനക്കാരായ കുട്ടികൾക്ക് സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കാൻ കഴിയാതെയായി. ലിസ്റ്റിൽപെടാത്ത ജനസേവയിലുള്ള ഇതര സംസ്ഥാന കുട്ടികളും മലയാളികളുമടക്കം 62 കുട്ടികൾ ആശങ്കയോടെ ജനസേവയിൽനിന്ന് സ്കൂളിലേക്ക് യാത്രയായി. കൂനമ്മാവ് സെൻറ് ഫിലോമിനാസ് സ്കൂൾ, ആലുവ സെറ്റിൽമെൻറ് ഗവ. എൽ.പി സ്കൂൾ, നെടുമ്പാശ്ശേരി എം.എ.എച്ച്.എസ്, മൂഴിക്കുളം സെൻറ് മേരീസ് സ്കൂൾ, തുരുത്തിശ്ശേരി ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് ഇവരുടെ പഠനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story