Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2018 11:23 AM IST Updated On
date_range 31 July 2018 11:23 AM ISTനിമിഷ വധം: പ്രതിയെ കുടുക്കിയത് നാട്ടുകാരുടെ സമയോചിത ഇടപെടൽ
text_fieldsbookmark_border
പെരുമ്പാവൂർ: കൊലപാതകശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ൈകയോടെ പിടികൂടിയത് നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണെന്ന് പൊലീസ്. പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ കേസിൽ നാട്ടുകാർ ഇത്തരമൊരു നീക്കം നടത്തിയിരുന്നെങ്കിൽ കോളിളക്കങ്ങൾക്ക് മുമ്പ് പ്രതിയെ പിടികൂടാമായിരുന്നുവെന്നും പൊലീസ് പറയുന്നു. നിമിഷയെ ആക്രമിക്കുന്നതു കണ്ട് തടയാൻ ശ്രമിച്ച പിതൃ സഹോദരൻ ഏലിയാസിനെ കുത്തി പരിക്കേൽപ്പിച്ചശേഷം ഓടിയ പ്രതിയെ നാട്ടുകാരാണ് പിടികൂടിയത്. എന്നാൽ, പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനിയെ വകവരുത്തി കടന്നു കളഞ്ഞപ്പോൾ നാട്ടുകാർ ഇത്തരമൊരു ശ്രമം കാണിച്ചില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവരുടെ നിലവിളി കേട്ടിട്ട് ആരും ആ ഭാഗത്തേക്ക് ചെന്നില്ല. കൃത്യം നിർവഹിച്ച് പ്രതി പോകുന്നത് കണ്ട അയൽവാസികൾ വീട്ടിൽ കയറി വാതിലടക്കുകയായിരുന്നു. നിയമ വിദ്യാർഥിനിയുടെ മാതാവുമായുള്ള അഭിപ്രായ ഭിന്നതയിൽ നാട്ടുകാർ മനഃപൂർവം ഒഴിഞ്ഞു മാറിയതായാണ് പറയുന്നത്. കൊല്ലപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞാണ് നാട്ടുകാർ പ്രതികരിക്കാൻ തന്നെ തയാറായത്. സംഭവശേഷം നിയമ വിദ്യാർഥിനിയുടെ മാതാവ് പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ കഴിയവെ മൂന്നാംനാൾ മാധ്യമ പ്രവർത്തകർ സംഭവം പുറത്തുവിട്ട ശേഷമാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ച ശേഷമാണ് നാട്ടുകാർ പ്രതികരിക്കാൻ തയാറായത്. എന്നാൽ, നിമിഷ കൊല്ലപ്പെട്ട വിവരമറിഞ്ഞപ്പോൾ മുതൽ നാട്ടുകാർ ജാഗ്രത പാലിച്ചു. മൃതദേഹം കൊണ്ടുവന്ന പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ എത്തി. അവിടെയെത്തിയ റൂറൽ എസ്.പി രാഹുൽ ആർ. നായരോടും മറ്റ് പൊലീസ് ഉദ്യോഗസ്ഥരോടും കാര്യങ്ങൾ വിശദീകരിച്ചു. നാട്ടുകാർ പകച്ച് നിന്നിരുന്നെങ്കിൽ പ്രതി കടന്നുകളയുമായിരുന്നുവെന്നായിരുന്നു എസ്.പിയുടെയും അഭിപ്രായം. ഇതര സംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ഒരാളെങ്കിലും ക്രിമിനൽ സ്വഭാവമുള്ളവരായിരിക്കുമെന്നാണ് പൊലീസിെൻറ നിഗമനം. തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്താൻ മടിയില്ലാത്ത ഇവരുടെ ആക്രമണം കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. കടന്നുകളഞ്ഞാൽ ഇവരെ പിടികൂടുക എളുപ്പമല്ല. ഇതര സംസ്ഥാനക്കാർക്ക് വീട് വാടകക്ക് നൽകുന്നവർ ഇപ്പോഴും രേഖകൾ വാങ്ങാറില്ല. ഒരാൾക്ക് നൽകുന്ന വീട്ടിൽ രാത്രികാലങ്ങളിൽ ഒമ്പത് പേരാണ് തങ്ങുന്നത്. താമസിക്കുന്നവരുടെ പേരുവിവരങ്ങൾ സ്റ്റേഷനിൽ നൽകണമെന്ന നിർദേശവും പാലിക്കപ്പെടുന്നില്ല. ഇനിയെങ്കിലും ഇക്കാര്യത്തിൽ ജാഗ്രത ഉണ്ടാകണമെന്നാണ് പൊലീസിെൻറ അഭ്യർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story