Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപകീർത്തിപ്പെടുത്താൻ...

അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു -ഡി.സി.സി സെക്രട്ടറി

text_fields
bookmark_border
കിഴക്കമ്പലം: വ്യാഴാഴ്ച രാവിലെ ചെമ്പറക്കിയിൽ നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട് സമൂഹത്തിനിടയിൽ തന്നെ തേജോവധം ചെയ്യാൻ രാഷ്ട്രീയ എതിരാളികൾ ശ്രമിക്കുകയാണെന്ന് ഡി.സി.സി സെക്രട്ടറി എം.പി. രാജൻ പത്രക്കുറിപ്പിൽ ആരോപിച്ചു. ത​െൻറ വാഹനത്തിൽ എതിരെ വന്ന എയ്സ് ഇടിച്ചാണ് അപകടം ഉണ്ടായത്. ഈ സമയം വാഹനത്തി​െൻറ നിയന്ത്രണംവിട്ട് വശത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലിടിച്ചു. ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റത് അറിഞ്ഞിരുന്നില്ല. വൈകീട്ട് പൊലീസ് അന്വേഷിച്ച് വരുമ്പോഴാണ് സംഭവം അറിയുന്നത്. അപ്പോൾ തന്നെ പൊലീസുമായി സഹകരിച്ചിരുന്നു. പൊലീസ് സ്റ്റേഷനിൽനിന്ന് ജാമ്യം എടുക്കുകയും ചെയ്തു. എന്നാൽ, ഇത് മറച്ചുവെച്ച് എതിരാളികൾ തനിക്കെതിരെ കള്ളപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story