Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറിൽ കഞ്ചാവ് വിൽപന:...

കാറിൽ കഞ്ചാവ് വിൽപന: അഞ്ചുപേർ പിടിയിൽ

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് അമ്പലപ്പുഴ, തകഴി, തിരുവല്ല പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ കാറിൽ കഞ്ചാവ് വിൽപന നടത്തിവന്ന എം.ബി.എ., എൽ.എൽ.ബി. വിദ്യാർഥികളടക്കം അഞ്ചുപേർ പിടിയിൽ. ഇവരിൽനിന്ന് 200 ഗ്രാം കഞ്ചാവും വാഹനവും പിടിച്ചെടുത്തു. എക്സൈസ് സി.െഎ. വി. റോബർട്ടി​െൻറ നേതൃത്വത്തിൽ തകഴി ഭാഗത്ത് നടത്തിയ റെയ്ഡിൽ തിരുവല്ല സ്വദേശികളായ ഇരവിപേരൂർ ഐരാത്തറ വീട്ടിൽ ജിസൺ തോമസ് (20), വള്ളംകുളം മണിയനോട് വീട്ടിൽ വിവേക് ഗീവർഗീസ് എബ്രഹാം (20) എന്നിവരെ പിടികൂടിയിരുന്നു. ഇവരിൽനിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് തിരുവല്ല ഇരവിപേരൂർ വള്ളംകുളം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് തകഴി, എടത്വ ഭാഗത്ത് വിൽപന നടത്താൻ മാരുതി വാഗണർ കാറിൽ കടത്തിക്കൊണ്ട് വന്ന 200 ഗ്രാം കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ തിരുവല്ല ഇരവിപേരൂർ കുന്നുമ്പുറത്ത് മെരിറ്റ് ചാക്കോ (21), കോയിപ്രം മാമനത്ത് വീട്ടിൽ ജിതിൻ സാമുവൽ (20), കുറ്റപ്പുഴ കിഴക്കെക്കൂട്ട് വീട്ടിൽ ശ്യാംകുമാർ ശശിധരൻ (28) എന്നിവരെ അറസ്റ്റ് ചെയ്തു. സംഘത്തിലെ പ്രധാനിയായ മെരിറ്റ് ചാക്കോ തമിഴ് നാട്ടിലെ ഈറോഡ് നിന്നും കഞ്ചാവ് വാങ്ങി തിരുവല്ല, തകഴി, അമ്പലപ്പുഴ ഭാഗങ്ങളിൽ വിൽപന നടത്തുന്നതാണ് പതിവ്. പരിശോധനക്കിടെ ഓടി രക്ഷപ്പെട്ടെങ്കിലും തിരച്ചിലിൽ ഇയാളെ പിടികൂടുകയായിരുന്നു. കാറി​െൻറ ഡാഷ് ബോക്സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. വിവേക് എം.ബി.എക്കും ജിതിൻ ബി.ബി.എക്കും പഠിക്കുകയാണ്. ജിസണും മെരിറ്റും പോളിടെക്നിക് ഡിപ്ലോമ കഴിഞ്ഞവരുമാണ്. ശ്യാംകുമാർ ബംഗളൂരുവിൽ എൽ.എൽ.ബി. വിദ്യാർഥിയാണ്. പ്രിവൻറിവ് ഓഫിസർമാരായ എ. കുഞ്ഞുമോൻ, എം. ബൈജു, സിവിൽ എക്സൈസ് ഓഫിസർമാരായ ആർ. രവികുമാർ, കെ.ജി. ഓംകാർനാഥ്, പി. അനിലാൽ, ടി. ജിയേഷ്, എസ്. ആർ. റഹീം, എസ്. അരുൺ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story