Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:27 AM IST Updated On
date_range 26 July 2018 11:27 AM ISTകപ്പൽ ഇടിച്ച സംഭവം: ബോട്ടുടമയും തൊഴിലാളികളും ഹൈകോടതിയിൽ
text_fieldsbookmark_border
നഷ്ടപരിഹാരവും നടപടിയും വേണമെന്ന് ആവശ്യം കൊച്ചി: തായ് കപ്പൽ ബോട്ടിലിടിച്ച സംഭവത്തിൽ നഷ്ടപരിഹാരവും നടപടിയും ആവശ്യപ്പെട്ട് ബോട്ട് ഉടമയുടെയും മത്സ്യത്തൊഴിലാളികളുടെയും ഹരജി. ജൂലൈ എട്ടിന് പുലർച്ച കൊച്ചിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ തായ്ലൻഡ് കപ്പലായ മയൂരി നാരി ഇടിച്ച് തകർന്ന ഡിൈവൻ ബോട്ട് ഉടമ ബെൻസിയും തൊഴിലാളികളായ തിരുവനന്തപുരം പൊഴിയൂർ അന്തോണിയർപ്പിച്ച, ഇ. പ്രസാദ്, എസ്.ജെ. ജോയ്, മാർട്ടിൻ, മൈക്കിൾ പിള്ള എന്നിവരുമാണ് ഹരജി നൽകിയത്. നഷ്ട പരിഹാരമായി 60 ലക്ഷം രൂപ അനുവദിക്കണമെന്നും അതുവരെ കപ്പൽ തടഞ്ഞുവെക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. തായ് കപ്പലിെൻറ മാസ്റ്ററിെൻറ അശ്രദ്ധയെ തുടർന്നാണ് അപകടമുണ്ടായതെന്ന് ഹരജിയിൽ പറയുന്നു. ഇന്ത്യൻ ജലാതിർത്തിക്കകത്താണ് അപകടം നടന്നതെന്നതിനാൽ 1958ലെ മർച്ചൻറ് ഷിപ്പിങ് ആക്ട് പ്രകാരം ൈഹകോടതി കേസ് പരിഗണിക്കണം. ബോട്ടിലിടിച്ചശേഷം അധികൃതരെ അറിയിക്കുകയോ പരിക്കേറ്റവർക്ക് ചികിത്സ നൽകുകയോ ചെയ്യാതെ കപ്പൽ വിട്ടുപോയി. വലയും മത്സ്യബന്ധന വസ്തുക്കളും അപകടത്തിൽ നശിച്ചു. പരാതി കൊച്ചിയിലാണ് നൽകിയിട്ടുള്ളത്. ഒഡീസിയിലെ പാരദീപ് പോർട്ടിലാണ് കപ്പൽ ഇപ്പോഴുള്ളത്. കപ്പൽ കൊച്ചിയിലെത്തിക്കാൻ പൊലീസ് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. ഏറെ മാനസികാഘാതം ഏൽക്കേണ്ടി വന്ന തൊഴിലാളികൾക്ക് നാളുകളായി ജോലിക്ക് പോകാനായിട്ടില്ല. േബാട്ടിനും വലക്കും മറ്റും മാത്രമായി 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 1.75 ലക്ഷത്തിെൻറ മത്സ്യം നഷ്ടപ്പെട്ടു. അഞ്ച് തൊഴിലാളികളുടെ വരുമാന നഷ്ടം 25 ലക്ഷമാണ്. ഉടമക്ക് അഞ്ച് ലക്ഷത്തിെൻറ നഷ്ടമുണ്ടായി. ഇത് കൂടാതെ മാനസികാഘാതത്തിനും മറ്റും പരിഹാരമായി ഏഴര ലക്ഷവും കൂടി ചേർത്ത് 60 ലക്ഷം രൂപയുടെ നഷ്ടം അനുവദിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടത്. നഷ്ട പരിഹാരത്തിെൻറ ഉറപ്പിനായി പാരദ്വീപിൽ കിടക്കുന്ന അപകടമുണ്ടാക്കിയ കപ്പൽ തടഞ്ഞുവെക്കണം. ഇതുസംബന്ധിച്ച് ഒറീസ പാരദ്വീപ് പോർട്ട് ട്രസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ, തീരസംരക്ഷണസേന കമാൻഡൻറ് എന്നിവർക്ക് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story