Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഭിമന്യു വധം:...

അഭിമന്യു വധം: നേരിട്ട്​ ബന്ധമുള്ള ഒരാൾകൂടി കസ്​റ്റഡിയിൽ

text_fields
bookmark_border
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും എസ്.എഫ്.െഎ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾകൂടി കസ്റ്റഡിയിൽ. പള്ളുരുത്തി സ്വദേശി സനീഷിനെയാണ് എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അഭിമന്യുവി​െൻറ കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു. നേരേത്ത അറസ്റ്റിലായ മുഖ്യപ്രതി വടുതല സ്വദേശിയും കാമ്പസ് ഫ്രണ്ട് നേതാവുമായ മുഹമ്മദിൽനിന്നാണ് സനീഷിനെക്കുറിച്ച വിവരങ്ങൾ ലഭിച്ചത്. സംഭവദിവസം കോളജിലേക്ക് മുഹമ്മദ് വിളിച്ചുവരുത്തിയ സംഘത്തിൽ സനീഷും ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തിൽ നേരിട്ട് പെങ്കടുത്ത ഏഴുപേരടക്കം 14 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. മൂന്നുപേർ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story