Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:24 AM IST Updated On
date_range 26 July 2018 11:24 AM ISTസ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം തടയാന്‍ സര്‍ക്കാറിന് കഴിയണം -വനിത ലീഗ്
text_fieldsbookmark_border
ആലപ്പുഴ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ രാജ്യത്ത് വർധിക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാറുകള്‍ക്ക് കഴിയണമെന്ന് വനിത ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കുല്‍സു അഭിപ്രായപ്പെട്ടു. വനിത ലീഗ് ജില്ല കൺവെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം രാജ്യത്ത് ഇത്തരം അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും നിത്യസംഭവമായി മാറി. ബീഫിെൻറ പേരില്‍ സംഘ്പരിവാര്‍ ശക്തികള്‍ രാജ്യത്ത് അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. ഇതിനെ തടയാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. ജില്ല പ്രസിഡൻറ് മുല്ലബീവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സൗദ സാദിഖ്, മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീര്‍, ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍കുട്ടി, ട്രഷറര്‍ എ. യഹിയ, സെക്രട്ടറിമാരായ എസ്.എ. അബ്ദുല്‍ സലാം ലബ്ബ, എ.എ. റസാഖ്, ബി.എ. ഗഫൂര്‍, വനിത ലീഗ് ജില്ല നിരീക്ഷക സറീന ഹസീബ്, ഹരിത സംസ്ഥാന ട്രഷറര്‍ ബരീറ താഹ, ആലപ്പുഴ നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ ബീന കൊച്ചുബാവ, കായംകുളം നഗരസഭ കൗണ്‍സിലര്‍ സുമയ്യ, ഹസീന അമാന്‍, സജീന ജമാല്‍, ഖുറൈഷ സവാദ്, അനില സമദ്, നസിയ, സറീന സിയാദ് എന്നിവര്‍ സംസാരിച്ചു. വിശ്രമത്തില്‍ കഴിയുന്ന വനിത ലീഗ് സംസ്ഥാന ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട സീമ യഹിയയെ നേതാക്കള്‍ വീട്ടിലെത്തി ആദരിച്ചു. അനിൽ ചക്രപാണിയുടെ കുടുംബത്തെ സഹായിക്കും അമ്പലപ്പുഴ: കുവൈത്തിൽ ഡ്രൈവറായിരിക്കേ മരിച്ച അമ്പലപ്പുഴ കോമന നെടിയകള്ളിൽ അനിൽ ചക്രപാണിയുടെ കുടുംബത്തെ സഹായിക്കാൻ അമ്പലപ്പുഴ മസ്കത്ത് വെൽെഫയർ അസോസിയേഷൻ ഒന്നാം വാർഷിക പൊതുയോഗം തീരുമാനിച്ചു. മുൻ എം.പി ഡോ. കെ.എസ്. മനോജിെൻറ സാന്നിധ്യത്തിൽ വാദി കബീറിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഡോ. കെ.എസ്. മനോജ് (രക്ഷാ), തയ്യിൽ ഹബീബ് (പ്രസി), ഷമീർ യമനി, കണ്ണൻ വി. ഗോപാലകൃഷ്ണൻ (വൈസ് പ്രസി), ജയപ്രസാദ് പുന്നപ്ര (സെക്ര), സവാദ് പുന്നപ്ര, നിസാം മണ്ണഞ്ചേരി (ജോ. സെക്ര), അൻസാരി, ആഷിഫ് ആലപ്പുഴ (ട്രഷ), ഹരി കളർകോട്, സാജിദ് പുന്നപ്ര, വിൽസൻ പറവൂർ, റിനീസ് (ഉപദേശകസമിതി). കൃപ 'ആയുരാരോഗ്യം-2018' സംഘടിപ്പിച്ചു അമ്പലപ്പുഴ: കൃപയുടെ ആഭിമുഖ്യത്തിൽ ആയുരാരോഗ്യം-2018 എന്ന പേരിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും അവബോധന സെമിനാറും നടത്തി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത്ത് കാരിക്കൽ ഉദ്ഘാടനം ചെയ്തു. കൃപ പ്രസിഡൻറ് പ്രദീപ് കൂട്ടാല അധ്യക്ഷത വഹിച്ചു. യു.എം. കബീർ, എൻ. ഷിനോയ്, രാജേശ്വരി പ്രശാന്ത്, ദേവൻ പി. വണ്ടാനം, ഹംസ എ. കുഴുവേലി, മോഹൻദാസ്, വാഹിദ്, നിധിൽകുമാർ, ലാൽ നീർക്കുന്നം, അജിത് കൃപ, എൽ. ലതാകുമാരി, ഗോപകുമാർ, സി.കെ. ശ്രീകുമാർ, ജെ. കോമളവല്ലി എന്നിവർ സംസാരിച്ചു. ഡോ. ടി. ജയശ്രീ, ഡോ. അജയമോഹൻ, ഡോ. സ്മിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story